നെല്ലിക്കുഴി ; നെല്ലിക്കുഴിയിലെ ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന വയനാട് കല്പറ്റ സ്വദേശി നന്ദിക്കൊട്ട് ബാബു (46) വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി ഒറ്റക്ക് നെല്ലിക്കുഴിയില്‍ മരപണി ചെയ്തിരുന്ന ബാബു രണ്ട് ആഴ്ച്ച മുന്നെ ഭാര്യയെ ഒപ്പം നിര്‍ത്താന്‍ വാടക മുറിയെടുത്തിരുന്നു. 10 ദിവസത്തോളം ഒപ്പമുണ്ടായിരുന്ന ഭാര്യ തിരിച്ച് പോയതിന് ശേഷം ബാബു മാനസീകമായി അസ്വസ്ഥനായിരുന്നു. രാവിലെ ജോലിക്ക് എത്താതെ വന്നതോടെ അന്വേഷിച്ച് ചെന്ന സുഹൃത്തുക്കളാണ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ഭാര്യ വിമല ഇടുക്കി സ്വദേശിയാണ്, മക്കള്‍ സൂര്യ,സുരമ്യ ഇരുവരും വിവാഹിതരാണ്. കോതമംഗലം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീയാക്കി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.
