നെല്ലിക്കുഴി ; നെല്ലിക്കുഴിയില്‍ കവര്‍ച്ചാ സംഘം എത്തിയതായി സംശയം . കഴിഞ്ഞരാത്രി ജനല്‍ അഴി അറുത്ത് മാറ്റി 42000 രൂപ അലമാരയില്‍ നിന്ന് കവര്‍ന്നത് പ്രഫഷണല്‍ മോഷ്ടാക്കളെന്ന് സംശയം. കഴിഞ്ഞ രാത്രി 1;30 ന് നെല്ലിക്കുഴിയിലെ പ്രമുഖ ഫര്‍ണിച്ചര്‍ ഉടമയുടെ വീട്ടില്‍ എത്തിയ മോഷ്ടാവ് കട്ടര്‍ ഉപയോഗിച്ച് മുന്‍വശത്തെ ജനല്‍ അഴി അറുത്ത് മാറ്റി അകത്ത് കടന്ന് ബെഡ് റൂമിലെ അലമാരയില്‍ വച്ചിരുന്ന 42000 രൂപ കവരുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുടമ എഴുനേറ്റ് ബഹളം വച്ചതോടെ മുഖാമുഖം നിന്ന മോഷ്ടാവ് ജനല്‍ അഴി അറുത്ത് മാറ്റിയ വിടവിലൂടെ ചാടി രക്ഷപെടുകയായി രുന്നു. പരിശീലനം ലഭിച്ച കവര്‍ച്ചാസംഘത്തിന് മാത്രം കടന്ന് പോകാന്‍ കഴിയുന്ന വിടവിലൂടെയാണ് മോഷ്ടാവ് അനായാസം അകത്തേക്കും പുറത്തേക്കും കടന്നത് എന്നുളളതുകൊണ്ട് പ്രഫഷണല്‍ കവര്‍ച്ചാസംഘമാണ് മോഷണത്തിന് പിന്നിലുളളതെന്ന് സംശയിക്കുന്നു.
വീട്ടുടമ കോതമംഗലം പോലീസിനെ വിവരം അറിയിച്ച് 10 മിനിറ്റിനുളളില്‍ പോലീസ് എത്തി പരിസരം ആകെ അരിച്ച് പെറുക്കി എങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. രണ്ട് ദിവസം മുന്നെ നെല്ലിക്കുഴി മരോട്ടിക്കല്‍ ഹമീദിന്‍റെ വീട്ടിലും സമാനമായ മോഷണ ശ്രമം നടന്നിരുന്നു.ഇവിടെ മൂന്ന് ജനല്‍ അഴി മുറിച്ചപ്പോഴേക്കും വീട്ടുടമ ശബ്ദം കേട്ട് എഴുനേറ്റ് വന്നതോടെ മോഷണ ശ്രമം വിഫലമായിരുന്നു.ഈ വീടും ഇന്ന് കവര്‍ച്ച നടന്ന വീടും തമ്മില്‍ 200 മീറ്റര്‍ അകലമെ ഉളളു.മൂന്ന് മാസം മുന്‍ബ് നെല്ലിക്കുഴിയിലെ ഒരു വീട്ടില്‍ നിന്നും 27 പവന്‍ സ്വര്‍ണ്ണം ജനല്‍ അഴിയിലൂടെ കതക് തുറന്ന് അകത്ത് കയറി മോഷണം നടത്തുകയും മറ്റോരുവീടിന്‍റെ മുകള്‍ നിലയിലെ കതക് കട്ടറിന് മുറിച്ച് മാറ്റാന്‍ ശ്രമിച്ചതോടെ വീട്ടുടമ എഴുനേറ്റ് മോഷണം വിഫലമാക്കിയിരുന്നു.അന്നത്തെ മോഷണം പോലീസ് അന്വേഷിച്ചെങ്കിലും ഇതുവരെ തുബൊന്നും ലഭിച്ചിരുന്നില്ല. അടുത്തടുത്ത് വീടുകള്‍ ഉളള ഇടങ്ങളിലാണ് മോഷണം നടക്കുന്നത് എന്നുളളത് ആളുകളെ കൂടുതല്‍ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്.
മോഷണ രീതികള്‍ പ്രഫഷണല്‍ കവര്‍ച്ചാസംഘത്തിന്‍റെ മാതൃകയില്‍ ആണ് എന്നുളളതിനാല്‍ ഈ സംഘം നെല്ലിക്കുഴി കേന്ദ്രീകരിച്ച് തംബടിച്ചിട്ടുളളതായാണ് അന്വേഷണം സംഘം കരുതുന്നത്.സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധര്‍ എത്തി തെളിവെടുപ്പ് നടത്തി. കോതമംഗലം പോലീസിന്‍റെ അന്വേഷണത്തിന് പുറമെ പോലീസിന്‍റെ സ്പെഷ്യല്‍ ടീമിനെ നെല്ലിക്കുഴി യിലെ കവര്‍ച്ചാസംഘത്തെ പിടികൂടാന്‍ചുമതല പെടുത്തയിിട്ടുണ്ട്.രാത്രി കാലങ്ങളില്‍ അസാധാരണമായ ശബ്ദമൊ ആള്‍പെരുമാറ്റമൊ കേട്ടാല്‍ പോലീസിനെ വിവരം അറിയിക്കണം.ചൂട് കാരണം ആരും വീടിന്‍റെ ജനലുകളൊ ഡോറുകളൊ തുറന്നിടരുത്.രാത്രി ഒരുമണി മുതല്‍ പുലര്‍ച്ചെ 4 വരെ ജാഗ്രത പാലിക്കുക. കവര്‍ച്ചാ സംഘത്തെ കരുതി ഇരിക്കുക.