വേട്ടാമ്പാറ : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ അക്കാദമിക മികവുകൾ ലക്ഷ്യമാക്കി JLPS വേട്ടാമ്പാറയിൽ മെഗാ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. കുട്ടികളെ പൊതുപരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മാനേജർ ഫാദർ ജോസ് മറ്റം അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത് അംഗം ശ്രീമതി സിബി എൽദോ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി സൗത്ത് സ്കൂൾ അധ്യാപകനും വിദ്യാരംഗം കോ ഓർഡിനേറ്ററുമായ ശ്രീ ശൈലേഷ് എം ആർ ക്വിസ് മാസ്റ്റർ ആയിരുന്നു. മുൻ ഹെഡ് മാസ്റ്റർ ശ്രീ ജോസഫ് സി പ്രോഗ്രാം വിലയിരുത്തി.
BRC കോർഡിനേറ്റർ ശ്രീമതി റാഹില പി എം, ഹെഡ്മാസ്റ്റർ ബിജു പോൾ, പി റ്റി എ പ്രസിഡന്റ് ശ്രീ മൈക്കിൾ കുര്യൻ എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, ലൈബ്രറി ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. മാസ്റ്റർ ജോണ് മൈക്കിൾ, കുമാരി സിനിറ്റ ജോസ്, മാസ്റ്റർ അദ്വൈത് കൃഷ്‌ണ, എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നാലാം സ്ഥാനം കരസ്ഥമാക്കി ശ്രീറാം ഷിജു, കുമാരി ഗോഡ്‌വിന റെജി, എന്നിവർക്ക് ക്യാഷ് അവാർഡും നൽകി.
You must be logged in to post a comment Login