Connect with us

Hi, what are you looking for?

CHUTTUVATTOM

വേട്ടാമ്പാറ ജോസഫൈൻ എൽ പി സ്കൂളിൽ മെഗാ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.

വേട്ടാമ്പാറ : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ അക്കാദമിക മികവുകൾ ലക്ഷ്യമാക്കി JLPS വേട്ടാമ്പാറയിൽ മെഗാ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. കുട്ടികളെ പൊതുപരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മാനേജർ ഫാദർ ജോസ് മറ്റം അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത് അംഗം ശ്രീമതി സിബി എൽദോ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി സൗത്ത് സ്കൂൾ അധ്യാപകനും വിദ്യാരംഗം കോ ഓർഡിനേറ്ററുമായ ശ്രീ ശൈലേഷ് എം ആർ ക്വിസ് മാസ്റ്റർ ആയിരുന്നു. മുൻ ഹെഡ് മാസ്റ്റർ ശ്രീ ജോസഫ് സി പ്രോഗ്രാം വിലയിരുത്തി.


BRC കോർഡിനേറ്റർ ശ്രീമതി റാഹില പി എം, ഹെഡ്മാസ്റ്റർ ബിജു പോൾ, പി റ്റി എ പ്രസിഡന്റ് ശ്രീ മൈക്കിൾ കുര്യൻ എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, ലൈബ്രറി ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. മാസ്റ്റർ ജോണ് മൈക്കിൾ, കുമാരി സിനിറ്റ ജോസ്, മാസ്റ്റർ അദ്വൈത് കൃഷ്‌ണ, എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നാലാം സ്ഥാനം കരസ്ഥമാക്കി ശ്രീറാം ഷിജു, കുമാരി ഗോഡ്‌വിന റെജി, എന്നിവർക്ക് ക്യാഷ് അവാർഡും നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

error: Content is protected !!