Connect with us

Hi, what are you looking for?

NEWS

ബസേലിയോസ് ബാവയുടെ കബറിടം സംരക്ഷിക്കുവാൻ സംഘടിപ്പിച്ച രഥ പ്രയാണ യാത്രയിൽ അണിചേർന്നത് ആയിരങ്ങൾ.

കോതമംഗലം: മാർതോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന എൽദോ മോർ ബസേലിയോസ് ബാവയുടെ കബർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതി ഇടുക്കി പള്ളിവാസലിൽ നിന്ന് ചെറിയ പള്ളിയിലേക്ക് സംഘടിപ്പിച്ച രഥയാത്ര പ്രയാണം ബസേലിയോസ് ബാവ ആദ്യമായി ഇന്ത്യയിൽ എത്തി ചേർന്ന പള്ളിവാസലിലെ അള്ളാ കോവിലിൽ (ബസേലിയോസ് നഗർ) നിന്ന് ആരംഭിച്ചു. രാവിലെ 11 മണിയോടെയാണ് രഥയാത്ര പ്രയാണം ആരംഭിച്ചത്. രാജ്യത്തിന്റെ പൈതൃക സമ്പത്തായ എൽദോ ബാവയുടെ കബറിടം കോട്ടയം കാതോലിക്ക വിഭാഗത്തിന് വിട്ട് കൊടുക്കുകയില്ലെന്ന് പ്രഖ്യാപിച്ച് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയിൽ ജാതിമത ചിന്തകൾ മാറ്റി വച്ച് ആയിരക്കണക്കിന് ജനങ്ങൾ രഥയാത്രയിൽ പങ്കാളികളായത്. പഞ്ചായത്ത് പ്രസിഡണ്ട് കുമാരി തുളസി ഭായി കൃഷ്ണ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജിന് പതാക കൈമാറി.

മാർ തോമ ചെറിയ പള്ളിയിലെ നൂറ്റാണ്ടുകളായുള്ള വിശ്വാസത്തെ കോടതി മുഖേനെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിച്ചാൽ അതിനെതിരെ ശക്തമായ പ്രതിഷേധവുമായി പള്ളിവാസൽ ഗ്രാമ പഞ്ചായത്തും ഉണ്ടാകുമെന്ന് തുളസി ഭായി കൃഷ്ണ പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.സിദ്ധിക്ക്, മുൻസിപ്പൽ ചെയർ പേഴ്സൺ മഞ്ചു സിജു, മതമൈത്രി നേതാക്കളായ കെ.എ നൗഷാദ്, അഡ്വ.രാജേഷ് രാജൻ, കെ. പി ബാബു, ബിനോയി മണ്ണഞ്ചേരി, ബാബുപോൾ മാറാച്ചേരി, ഫാ.ഐസക് കോറെപ്പിസ്കോപ്പ മേനോത്ത്മാലി, ഫാ.എൽദോസ് കുറ്റിപ്പാല കോറെപ്പിസ്കോപ്പാ, ഫാ.എൽദോസ് അരിപ്പിള്ളി എന്നിവർ പ്രസംഗിച്ചു. രാവിലെ രാജകുമാരി യാക്കോബായ സുറിയാനി പള്ളിയിൽ പ്രാർത്ഥനക്ക് ശേഷമാണ് അള്ളാ കോവിലിൽ നിന്ന് രഥ പ്രയാണം ആരംഭിച്ചത്. ആനച്ചാൽ ടൗണിൽ പൗരാവലിയുടെയുടെയും നിരവധി പളളികളുടെയും സ്വീകരണത്തിന് ശേഷം പുറപ്പെട്ട രഥയാത്രയെ അടിമാലി ടൗണിൽ പഞ്ചായത്തും വ്യാപാരി വ്യവസായി സമിതിയും ചേർന്ന് രഥ പ്രയാണത്തെ സ്വീകരിച്ചു.

അടിമാലിയിൽ ഇഞ്ചക്കുടി ടെക്സ്റ്റയിൽസും വിപുലമായ സ്വീകരണം ഒരുക്കി. ഇരുമ്പ് പാലത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. നേര്യമംഗലത്തും നെല്ലിമറ്റത്തും പൗരസമിതിയുടെ നേതൃത്വത്തിൽ രഥയാത്രയെ സ്വീകരിച്ചു. തുടർന്ന് മലയിൻകീഴ് തങ്കളം ബൈപ്പാസ് റോഡ് വഴി നഗരത്തിലേക്ക് പ്രവേശിച്ച കോതമംഗലം മുത്തപ്പന്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള രഥം മാർ തോമ ചെറിയ പള്ളിയുടെ സമരപന്തലിലെത്തിയപ്പോൾ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ ഡോ.ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദേശത്തിന്റെ കെടാവിളക്ക് അണയാതിരിക്കാൻ ഈ നാട് കാണിക്കുന്ന കരുതലിന് ശ്രേഷ്ഠ കാതോലിക്ക ബാവ നന്ദി പറഞ്ഞു. യാക്കോബായ സഭയുടെ പ്രതിസന്ധി കാലഘട്ടത്തിൽ നാടും നാട്ടുകാരും എന്നും കൂടെ നിന്നതും നന്ദിയോടെ ഓർക്കുന്നുവെന്നും, സഭയെന്നും സമൂഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ബാവ കൂട്ടി ചേർത്തു. നാളെ ആലുവ എസ്.പി ഓഫീസിലേക്ക് നടത്തുന്ന മാർച്ചിൽ എല്ലാവരും പങ്കെടുക്കണമെന്നും ബാവ ആഹ്വാനം ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

CHUTTUVATTOM

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിന്റെ 20-ാം വാർഷികം ആഘോഷിച്ചു. ബി .എസ്.സി നേഴ്സിംഗ് പഠനത്തിനായി...

NEWS

കോതമംഗലം: കോതമംഗലം MLA ആൻറണി ജോണിൻ്റെ, മലയൻകീഴിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന MLA ഓഫീസ് കോതമംഗലം ലയൺസ് ഹാളിനു സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. പുതിയ എംഎൽഎ ആഫീസിൻ്റെ ഉൽഘാടനം മന്ത്രി P....

NEWS

കോതമംഗലം: മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ഉജ്ജ്വലം – 2023 എന്ന പേരിൽ...

ACCIDENT

കോതമംഗലം : കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ കറുകടം സ്വദേശിക്ക് ദാരുണാന്ത്യം. കറുകടം സ്വദേശിയും കോതമംഗലം ചെറിയപള്ളി മുൻ ട്രസ്റ്റിയുമായിരുന്ന പാലപ്പിള്ളിൽ വീട്ടിൽ എൽദോസ് (71) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെറിയപള്ളിയുടെ...

NEWS

കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ്‌...

NEWS

കോതമംഗലം: യാക്കോബായ സഭയുടെ ചരിത്രമായി മാറിയ ശ്രേഷ്ഠകാതോലിക്ക ബാവയുടെ മഹാ പൗരോഹിത്യ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മാർ തോമാ ചെറിയ പള്ളിയിൽ സജ്ജമാക്കിയ 101 ബലിപീഠങ്ങളിൽ(ത്രോണോസ്) പരിശുദ്ധാത്മാവ് എഴുന്നെള്ളിയെത്തിയ വിശുദ്ധ 101 മേൽ കുർബാനയുടെ...

error: Content is protected !!