കോതമംഗലം ;വീടുകളില്‍ വിശ്രമ ജീവിതം നയിക്കുന്ന മുത്തശ്ശിമാരേയും,മുത്തച്ഛന്‍ മാരേയും വിദ്യാലയത്തില്‍ കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ അവസരം ഒരുക്കി കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍. ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷം ഒരുക്കിയാണ് സ്ക്കൂളിലേക്ക് ഇവരെ സ്വാഗതം ചെയ്തത്. അധ്യാപകരോടും വിദ്യാര്‍ത്ഥികളോടു മൊപ്പം സംവദിച്ചും കൂട്ടുകൂടിയും പാട്ടുപാടിയും,കളികളില്‍ ഏര്‍പ്പെട്ടും ഈ ദിനം ആഘോഷമാക്കി അവര്‍ കൊണ്ടാടി.പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറയുടെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ കോട്ടപറബില്‍ ഉദ്ഘാടനം ചെയ്തു.
91 വയസ് വരെ പ്രായമായ മുത്തച്ഛന്‍ മാര്‍ അടക്കം ഈ ചടങ്ങിനെത്തി ഇവരെ പൊന്നാടഅണിയിച്ച് ആദരിച്ചു.പാട്ടുപാടാനും കളികള്‍ക്കുമായി ഇവര്‍ക്ക് പ്രത്യാക മത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ അടക്കം വിതരണം ചെയ്തത് കൗതുക കാഴ്ച്ചയായി.
ഗ്രാമപഞ്ചായത്ത് അംഗം ആസിയ അലിയാര്‍ , അധ്യാപകനായ സൈലേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക സൈനബ എ.കെ, പി.ടി.എ വൈസ്പ്രസിഡന്‍റ് സോം ജി, മാതൃ സംഗമം ചെയര്‍ പേഴ്സണ്‍ ഉമ ഗോപിനാഥ്അധ്യാപകരായ അബൂബക്കര്‍ റ്റി.എ,മുഹമ്മദ് റ്റി.എ , പി.കെ അബൂബക്കര്‍,ബൈജു രാമകൃഷ്ണന്‍,സുമി വേണുഗോപാല്‍,ശോശാമ്മ ടീച്ചര്‍ അരുണ്‍പ്രിയ,നിഷ, ദര്‍ശന തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
You must be logged in to post a comment Login