കോതമംഗലം: വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിൽ ആധാർ അദാലത്ത് ക്യാമ്പിന് തുടക്കമായി. ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് അർച്ചന ഗോപിനാഥ് ഐപിഒസ് അദാലത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. ആധാർ കാർഡിന്റെ തെറ്റുകൾ തിരുത്താനും പുതിയ ആധാർ കാർഡുകൾ എടുക്കാനുള്ള അവസരവും അദാലത്തിൽ ലഭ്യമാണ്. തെറ്റുകൾ തിരുത്താനും പുതിയവ എടുക്കാനും ഉളളവർ വയസ്സും വിലാസവും തെളിയിക്കുന്ന രേഖകൾ സഹിതം കോളേജിൽ എത്തിച്ചേരേണ്ടതാണ്.
കോളജിലെ എൻഎസ്എസ് യൂണിറ്റ്, ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസുമായി സഹകരിച്ചുകൊണ്ട് ആണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 7 ന് അദാലത്ത് അവസാനിക്കും. കോളജിന്റെ പേരിലുള്ള തപാൽ സ്റ്റാമ്പും ഉത്ഘാടന ചടങ്ങിൽ പുറത്തിറക്കി. കോളജ് സെക്രട്ടറി ശ്രീ. ബിനു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുമ്പാവൂർ പോസ്‌റ്റൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ ശ്രീ. പ്രശാന്ത് എ.കെ, എൻഎസ്എസ് അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ എൽസ കെ മാത്യൂ എന്നിവർ പ്രസംഗിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി. സോജൻ ലാൽ സ്വാഗതവും എൻഎസ്എസ് വോളന്റിയർ ജോസ്ന ജോസ് നന്ദിയും പറഞ്ഞു.
You must be logged in to post a comment Login