കോതമംഗലം : ആയിരക്കണക്കിന് ആളുകൾ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന ചിറ വൃത്തിയാക്കാൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധം. കോട്ടപ്പടി പഞ്ചായത്തിലെ വിരിപ്പക്കാട്ട് ചിറയിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും, അവിടെ അടിഞ്ഞ് കൂടിയ ചെളി നീക്കം ചെയ്യണമെന്നും, വെള്ളം പമ്പിംഗ് ചെയ്യുന്ന ഫിൽറ്ററൈസേഷനിലെ കേടുപാടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് വാട്ടർ അതോറിറ്റി AXEയെ പഞ്ചായത്ത് പ്രിസിഡന്റ് എം.കെ വേണുവിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. നിരവധി രാഷ്ട്രീയ പൊതു പ്രവർത്തകർ ഉപരോധത്തിൽ പങ്കെടുത്തു.
കോട്ടപ്പടി പഞ്ചായത്തിലെ മുഖ്യജല സ്രോതസുകളിൽ ഒന്നായ വിരിപ്പക്കാട്ട്ചിറയിലെ മാലിന്യം നീക്കം ചെയ്യാതെ വർഷങ്ങളായി ചിറയിൽ അടിഞ്ഞുകൂടി ചീഞ്ഞഴുകി ചിറയിലെ ജലം മലിനമായിക്കിടക്കുകയാണ്. പമ്പ് ഹൗസിന്റെ കിണർ നിർമാണ ആവശ്യങ്ങൾക്കായി ഉപയോഗിച്ച മണൽ നിറച്ച ആയിരത്തിലേറെ പ്ലാസ്റ്റിക് ചാക്കുകളും ഒന്നര വർഷമായി ഇവിടെ ഉപേക്ഷിച്ച നിലയിലാണ്. പമ്പ് ഹൗസിന്റെ കിണറിൽ 35 ഓളം ദ്വാരങ്ങളുള്ളതിനാൽ യാതൊരു ശുദ്ധീകരണവും നടക്കാതെ ചിറയിലെ മലിന ജലം കിണറിലേക്ക് എത്തുന്നത്. ചിറ എത്രയും പെട്ടെന്ന് ശുദ്ധീകരിക്കുകയും, കിണറിൽ ശാസ്ത്രീയമായി ഫിൽട്ടർ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണമെന്ന് അധികാരികൾ ഉറപ്പ് നെൽകിയതിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
You must be logged in to post a comment Login