Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി വിരിപ്പക്കാട്ട് ചിറയിലെ പമ്പ് ഹൗ​സിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപരോധം നടത്തി

കോതമംഗലം : ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ശു​ദ്ധ​ജ​ല​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന ചി​റ വൃ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. കോട്ടപ്പടി പഞ്ചായത്തിലെ വിരിപ്പക്കാട്ട് ചിറയിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും, അവിടെ അടിഞ്ഞ് കൂടിയ ചെളി നീക്കം ചെയ്യണമെന്നും, വെള്ളം പമ്പിംഗ് ചെയ്യുന്ന ഫിൽറ്ററൈസേഷനിലെ കേടുപാടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് വാട്ടർ അതോറിറ്റി AXEയെ പഞ്ചായത്ത് പ്രിസിഡന്റ് എം.കെ വേണുവിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. നിരവധി രാഷ്ട്രീയ പൊതു പ്രവർത്തകർ ഉപരോധത്തിൽ പങ്കെടുത്തു.

കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ഖ്യ​ജ​ല സ്രോ​ത​സു​ക​ളി​ൽ ഒ​ന്നാ​യ വി​രി​പ്പ​ക്കാ​ട്ട്ചി​റയിലെ മാ​ലി​ന്യം നീക്കം ചെയ്യാതെ വ​ർ​ഷ​ങ്ങ​ളാ​യി ചി​റ​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​ ചീ​ഞ്ഞ​ഴു​കി ചി​റ​യി​ലെ ജ​ലം മ​ലി​ന​മാ​യി​ക്കി​ട​ക്കു​ക​യാ​ണ്. പമ്പ് ഹൗ​സി​ന്‍റെ കി​ണ​ർ നി​ർ​മാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച മ​ണ​ൽ നി​റ​ച്ച ആ​യി​ര​ത്തി​ലേ​റെ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളും ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. പമ്പ് ഹൗ​സി​ന്‍റെ കി​ണ​റി​ൽ 35 ഓളം ദ്വാ​ര​ങ്ങ​ളു​ള്ള​തി​നാ​ൽ യാ​തൊ​രു ശു​ദ്ധീ​ക​ര​ണ​വും ന​ട​ക്കാ​തെ ചി​റ​യി​ലെ മ​ലി​ന ജ​ലം കി​ണ​റി​ലേ​ക്ക് എത്തുന്നത്. ചി​റ എ​ത്ര​യും പെ​ട്ടെ​ന്ന് ശു​ദ്ധീ​ക​രി​ക്കു​ക​യും, കി​ണ​റി​ൽ ശാ​സ്ത്രീ​യ​മാ​യി ഫി​ൽ​ട്ട​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് അധികാരികൾ ഉറപ്പ് നെൽകിയതിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...