മുവാറ്റുപുഴ : നിർമ്മല കോളേജ് ഓഫ് ഫാർമസിയിലെ “തെനലാഷ് ” എന്ന പരിസ്ഥിതി പരിപോഷക സംഘടനയുടെ നേതൃത്വത്തിൽ നാഗാർജ്ജുന ഫാർമസി ഗ്രൂപ്പിൻറ “വിദ്യാലയങ്ങളിൽ ഔഷധോദ്യാനം” പദ്ധതിയുമായി കൈകോർത്ത് “ജൈവസമീക്ഷ 2019” എന്ന പ്രോഗ്രാമും തെനലാഷ് സംഘടനയുടെ ഓഫീസ് ഉത്ഘാടനവും നടത്തി. കോതമംഗലം MA കോളേജ് ബോട്ടണി വിഭാഗം മുൻ മേധാവി ഡോ.ബെന്നി ജേക്കബ് ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു. നിർമ്മല കോളേജ് ഒാഫ് ഫാർമസി അഡ്മിനിസ്ട്രേറ്റർ ഫാ.ജോസ് മത്തായി മൈലാടിയാത്ത് അദ്ധ്യക്ഷത വഹിച്ചു.
നാഗാർജ്ജുന ആയുർവേദിക്സ് അഗ്രികൾച്ചർ വിഭാഗം മാനേജർ ഡോ.ബേബി ജോസഫ് ഡൈവേഴ്സിറ്റി ഓഫ് മെഡിക്കൽ പ്ലാൻറസ് എന്ന വിഷയത്തിൽ ക്ലാസ്സെടുക്കുകയും പരിസ്ത്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നവിഷയത്തിൽ ക്വിസ് കോംപറ്റീഷനും നടത്തി. പ്രിൻസിപ്പൽ ഡോ.മഞ്ജു മരിയ മാത്യൂസ് ,കുമാരി.അനീറ്റാ ജീസൺ എന്നിവർ ആശംസപ്രസംഗവും നടത്തി. നാഗാർജ്ജുന ആയുർവേദിക്സ് സെയിൽസ് മാനേജർ ശ്രീ. കെ.ശ്രീകുമാർ കൃതജ്ഞതയും പറഞ്ഞു. തെനലാഷ് ഇൻ ചാർജ്ജ് ഡോ.ശ്യാംകുമാർ, കോർഡിനേറ്റർ അനിൽ ജോസ് ,പ്രസിഡൻറ് കുമാരി.സുലൈഖ അബ്ദുൾ കരീം എന്നിവർ സന്നിഹിതരായിരുന്നു.
You must be logged in to post a comment Login