കോതമംഗലം : കടവൂർ, നേര്യമംഗലം, കുട്ടമ്പുഴ വില്ലേജുകളിലെ പട്ടയ വിഷയം പരിഹരിക്കുന്നതിനു വേണ്ടി കോതമംഗലം MLA ആന്റണി ജോൺ മുവാറ്റുപുഴ MLA എൽദോ എബ്രഹാം CPIM ഏരിയ സെക്രെട്ടറി സഖാവ് ഷാജി മുഹമ്മദ് കർഷക സംഘം ഏരിയാ സെക്രട്ടറി K B മുഹമ്മദ് തുടങ്ങിയവർ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനെ നേരിൽ കണ്ട് വിഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ടതിന്റെ ഭാഗമായി നവംബർ 18 യാം തീയതി വനം റവന്യൂ മന്ത്രിമാർ , ജില്ലാ കളക്ടർ , വനം റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ ഉന്നതതലയോഗം തിരുവനന്തപുരത്തു വച്ചു റവന്യൂ മന്ത്രിയുടെ ചേംബറിൽ ചേരുവാൻ തീരുമാനിച്ചു . സംസ്ഥാനത്ത് ആകെയുള്ള 77 താലൂക്കുകളിൽ 24 താലൂക്കിലെ റീ സർവ്വെ പ്രവർത്തനം പൂർണ്ണമായും പൂർത്തീകരിച്ചിട്ടുണ്ടെന്നും കോതമംഗലം ഉൾപ്പെടെ ഇനി 53 താലൂക്കുകളിൽ റീ സർവ്വെ നടപടികൾ പൂർത്തീകരിക്കുവാനുണ്ടെന്നും 19 താലൂക്കുകളിൽ റീ സർവ്വെ നടപടികൾ നിലവിൽ നടന്നു വരികയാണെന്നും ബഹു:റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചിരുന്നു.

You must be logged in to post a comment Login