എറണാകുളം : റൂറൽ ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനിലുകളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ടു പൊതുജനങ്ങളുടെ ശാന്തമായ ജീവിതത്തിന് തടസ്സം സൃഷ്ട്ടിച്ച സതീഷ് , അജ്മൽ , ജൂഡ് എന്നിവരെ കാപ്പാ നിയമപ്രകാരം പോലീസ് നാടുകടത്തി.
ഞാറക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കഠിന ദേഹോപദ്രവം , കൊലപാതക ശ്രമം,
ആയുധ നിയമപ്രകാരമുള്ള കേസ്, സ്ത്രീകൾക്കെതിരായ കുറ്റകൃത്യം, അതിക്രമിച്ചു
കടക്കൽ തുടങ്ങി ഇന്ത്യൻ ശിഷ നിയമത്തിലെ വിവിധ അദ്ധ്യായ പ്രകാരമുള്ള
ആറോളം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടെ എറണാകുളം ജില്ലയിൽ കൊച്ചി താലൂക്കിൽ
വാടക്കൽ വീട്ടിൽ ജോസഫ് മകൻ (25) നേയും , അങ്കമാലി ചെങ്ങമനാട് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ അതിർത്തികളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കൊലപാതക ശ്രമം , കഠിന ദേഹോപദ്രവം , അടിപിടി കവർച്ച തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ അധ്യയപ്രകാരമുള്ള നാലോളം കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ട എറണാകുളം ജില്ലയിൽ. പാറക്കടവ് വില്ലേജിൽ, കുറുമശ്ശേരി പെരുമ്പൻകുടി കുട്ടപ്പൻ മകൻ സതീഷ് (28) എന്നയാളേയും ,
കോതമംഗലം കവളങ്ങാട് ഊന്നുകൽ പോത്താനിക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കഠിന ദേഹോപദ്രവം സി.പി.ടി, തട്ടികൊണ്ടുപോകൽ, മയക്കുമരുന്ന് കേസുകൾ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധങ്ങളായ വകുപ്പുകൾ പ്രകാരമുള്ള ആറോളം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ, കുട്ടമംഗലം വില്ലേജിൽ, കവളങ്ങാട് കരയിൽ, മുളമ്പേ വീട്ടിൽ സായ് മകൻ ( 28) വയസ്സുള്ള അജ്‌മൽ എന്നയാളെയും എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ കാർത്തിക് IPS അവർകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം പോലീസ് ഇൻസ്പെക്ടർ ജനറൽ കൊച്ചി റേഞ്ച് അവർകളുടെ സഞ്ചലന നിയന്ത്രണ ഉത്തരവ് പ്രകാരം 08/10/2019 മുതൽ ഒരു വർഷക്കാലത്തേക്ക് എറണാകുളം ജില്ലയിൽ നിന്ന് നാട് കടത്തിയിട്ടുള്ളതാണ്. ഈ കാലയളവിൽ അനുമതിയില്ലാതെ ടിയാന്മാർ എറണാകുളം റൂറൽ ജില്ലയിൽ പ്രവേശിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ താഴെ പറയുന്ന നമ്പറിൽ അറിയിക്കേണ്ടതാണ് : 0485-2855253, 9497980486 (ഊന്നുകൽ) , ജില്ലാ പേഷ്യൽ ബ്രാഞ്ച് 0484-2623540.
You must be logged in to post a comment Login