കോതമംഗലം – ലോകകപ്പ് ആവേശത്തിനൊപ്പം ലഹരിക്കെതിരെ പോരാട്ടം; കോതമംഗലം, ഇഞ്ചൂരിൽ യുവാക്കൾ റൊണാൾഡോയുടെ ഭീമൻ കട്ടൗട്ട് സ്ഥാപിച്ചു.ഫുട്ബോൾ ആവേശം ലഹരിവിരുദ്ധ സന്ദേശമാക്കി മാറ്റി ഇഞ്ചൂർ അമ്പലംപടിയിലെ ഒരു കൂട്ടം യുവാക്കൾ. 2026 ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ഇഞ്ചൂരിൽ ഉയർന്നത് ഒരു ഭീമൻ കട്ടൗട്ട് മാത്രമല്ല, യുവതലമുറയ്ക്ക് നൽകിയ ശക്തമായൊരു സന്ദേശം കൂടിയാണ്. യുവാക്കളെ കൂടുതൽ ലഹരിയിലേക്ക് അടുപ്പിക്കുന്ന സാഹചര്യങ്ങൾക്കിടയിൽ, കായിക വിനോദങ്ങളിലേക്കും നല്ല ചിന്തകളിലേക്കും ശ്രദ്ധ തിരിക്കണമെന്നാണ് ഇവരുടെ സന്ദേശം.
ആഘോഷത്തിന്റെ നിറവും, സാമൂഹിക ഉത്തരവാദിത്വത്തിന്റെ കരുത്തും ചേർന്നപ്പോൾ ഇഞ്ചൂരിലെ ഈ കട്ടൗട്ട് ഒരു മാതൃകയായി മാറുകയാണ്.
ലോകകപ്പ് ആവേശത്തിനൊപ്പം ലഹരിക്കെതിരായ ഈ യുവാക്കളുടെ ശബ്ദവും ഉയരുകയാണ്.
ഭീമൻ കട്ടൗട്ട് പ്രദേശവാസികളുടെയും ഫുട്ബോൾ പ്രേമികളുടെയും ശ്രദ്ധ ആകർഷിച്ചു. ലോകകപ്പ് ആവേശം പകരുന്നതിനൊപ്പം ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശവും പരിപാടിയിലൂടെ ശക്തമായി സമൂഹത്തിലേക്ക് എത്തിക്കാനായി.
അക്ബർ, റിസാൻ, Dr അസ്ലം പുന്നക്കോട്ടയിൽ, മുഹമ്മദ് ഷാ, ന ഹാസ്, അബാദ് തുടങ്ങിയവർ നേതൃത്വം നൽകി.




















































