കോതമംഗലം: മാര്‍ക്കറ്റ്-ബൈപ്പാസ് ലിങ്ക് റോഡിന്‍റെ ഓരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് പിന്നിലെ ഗ്ലാസ് തകർന്നു. ചേലാട് പട്ടമ്മാവുടി അനിലിന്‍റേതാണ് കാര്‍. ഇന്നലെ രണ്ടുമണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന തെങ്ങ് ആണ് വീണത്. കേടുപിടിച്ച തെങ്ങായിരുന്നു ഇത്. റോഡിന് കുറുകെ തെങ്ങ് വീണപ്പോള്‍ കാല്‍നടക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. കാറിന്‍റെ പിന്നിലെ ഗ്ലാസ് തകരുകയും മറ്റ് കേടുപാടുകള്‍ പറ്റുകയും ചെയ്തിട്ടുണ്ട്. ആശുപത്രി ആവശ്യത്തിന് എത്തിയപ്പോഴാണ് കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തതെന്ന് അനില്‍ പറഞ്ഞു. കോതമംഗലം ഫയര്‍ഫോഴ്സ് എത്തിയാണ് തെങ്ങ് മുറിച്ചുമാറ്റി റോഡിലെ തസ്സം മാറ്റിയത്. ഇന്നലെ (ചൊവ്വാഴ്ച ) രാവിലെ കനത്ത മഴയില്‍ കോഴിപ്പിള്ളിയില്‍ മരം റോഡിലേക്ക് കടപുഴകി വീണിരുന്നു. വൈദ്യുതി പോസ്റ്റുകള്‍ തകരുകയും റോഡ് ബ്ലോക്ക് ആകുകയും ചെയ്തു. ഫയര്‍ഫോഴ്സ് ആണ് മരം മുറിച്ചുമാറ്റിയത്.






















































