കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്‌ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് നിർമാണം അവസാന ഘട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ 2019 – 20 സംസ്ഥാന ബഡ്ജറ്റിൽ 14.5 കോടി രൂപ അനുവദിച്ച തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് നിരവധി സാങ്കേതിക തടസ്സങ്ങളേയും ബഹു. കോടതി വ്യവഹാരങ്ങളെയും അതിജീവിച്ചുകൊണ്ട് നിരന്തരമായ ഇടപെടലിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകാതിരിക്കാൻ സങ്കുചിത രാഷ്ട്രീയ താല്പര്യവുമായി നിൽക്കുന്നവരെ കോതമംഗലത്തെ പൊതുസമൂഹം തിരിച്ചറിയണമെന്ന് ആന്റിണി ജോൺ എം എൽ എ വെളിപ്പെടുത്തി.























































