വാരപ്പെട്ടി: പിടവൂര്‍സൂപ്പര്‍ ഫ്‌ളവേഴ്‌സ് സ്വയം സഹായ സംഘവും, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്‌സ് എറണാകുളം ജില്ലയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ ഫാത്തിമ്മ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗത്ത് പിടവൂര്‍ മസ്ജിദുല്‍ നൂര്‍ മദ്രസ ഹാളില്‍ നടന്ന ക്യാമ്പ് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സ്വയം സഹായ സംഘം പ്രസിഡന്‍് അനാര്‍ക്കലി ഉണ്ണി അധ്യക്ഷത വഹിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്‍് സംഗീത പ്രതീക്ഷ്, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് കുഞ്ഞുമോന്‍, അജാസ് സി.എം, പഞ്ചായത്ത് അംഗങ്ങളായ അജ്മി അന്‍സാരി, അന്‍സിയ ഹാരിസ്, നിസാ മോള്‍ ഇസ്മായില്‍, മുന്‍ പഞ്ചായത്ത് അംഗം കെ.കെ ഹുസൈന്‍, സ്വയം സഹായ സംഘം ട്രഷറര്‍ ഷൈബി ഷാജി, സെക്രട്ടറി ഷെഫീറ മുഹമ്മത് തുടങ്ങിയവര്‍ പ്രസംഗിച്ചു.























































