കോതമംഗലം: എഫ്.സി ചെറുവട്ടൂര്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്‌ബോള്‍ മേളക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ഫെബ്രുവരി 1വരെ നീളുന്ന മേള ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.എ.എം.നൗഷാദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ യാസര്‍ കെ.പി. ആമുഖ ഭാഷണം നടത്തി.
സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദ് അസ്‌കര്‍ കാവാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വൃന്ദ മനോജ്, നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബു കൊട്ടാരം, മെമ്പര്‍മാരായ കെ.യു.ഷമീര്‍, അസീസ് മാമോളം, അജീബ് ഇരമല്ലൂര്‍, ഷാന്റി റെജി, അന്‍ഷാദ്, അദീന ജബ്ബാര്‍, സി.കെ.സത്യന്‍, സംഘാടക സമിതി ട്രഷറര്‍ ടി.പി. ഷിയാസ്, ജോയിന്റ് സെക്രട്ടറി ഷിയാസ് വാഴച്ചാലില്‍, കെ.എം. പരീത്, എം.വി.റെജി, നാസര്‍ വട്ടേക്കാടന്‍, പി.കെ.റഷീദ്, , യൂസഫ് കാമ്പത്ത്, സുബൈര്‍ ബ്ലാക്കാട്ടുമോളം, സലാംകാവാട്ട് എന്നിവര്‍ പ്രസംഗിച്ചു.






















































