കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി 8.30 ഓടെ തീപിടിച്ചത് ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
അഗ്‌നി രക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ ശക്തിയായി വെള്ളം പമ്പ് ചെയ്തിട്ടും തീ പൂര്‍ണമായും അണയ്ക്കാനായില്ല. തീപിടിച്ചതിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഒരു ക്വാറിയും, പ്രവര്‍ത്തനം നിര്‍ത്തിയ മറ്റൊരു ക്വാറിയുമുണ്ട്. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പാറമടയുടെ അവശിഷ്ടമായ വലിയ പാറക്കുളം ഉള്ളത് കൊണ്ട് സേനക്ക് സമീപത്തേക്ക് അടുക്കാനായിട്ടില്ല. ദൂരെനിന്നാണ് വെള്ളം പമ്പ് ചെയ്തത്.






















































