കോതമംഗലം: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫാ. ജോര്‍ജ് പുല്ലന്‍ കൊടിയേറ്റി. നാളെ ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, രാവിലെ 7.15ന് കാഴ്ചവയ്പ്പ്, കുര്‍ബാന, നൊവേന. 10ന് കുര്‍ബാന. 19 മുതല്‍ 22 വരെ രാവിലെ 6.30ന് കുര്‍ബാന, നൊവേന, വൈകുന്നേരം ആറിന് കുര്‍ബാന, നൊവേന.
23ന് രാവിലെ 6.30ന് കുര്‍ബാന, നൊവേന, വീട്ടമ്പ് വീടുകളിലേക്ക്, വൈകുന്നേരം ആറിന് കുര്‍ബാന, നൊവേന, വചനപ്രഘോഷണം, ആരാധന. 24ന് രാവിലെ 10ന് കുര്‍ബാന (പ്രായമായവര്‍ക്കും രോഗികള്‍ക്കും), വൈകുന്നേരം 3.45ന് കപ്പേളയില്‍ നിന്ന് അമ്പ് പ്രദക്ഷിണം പള്ളിയിലേക്ക്, 4.30ന് ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ കുര്‍ബാന, 6.45ന് പ്രദക്ഷിണം (സെന്റ് ആന്റണീസ് കപ്പേളയിലേക്ക് തുടര്‍ന്ന് സെന്റ് മേരീസ് കപ്പേളയിലേക്ക്), സമാപനാശീര്‍വാദം, വാദ്യമേളം.
25ന് രാവിലെ 6.30ന് കുര്‍ബാന, 9.15ന് ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ കുര്‍ബാന, ഉച്ചയ്ക്ക് 12ന് പ്രദക്ഷിണം, സമാപനാശീര്‍വാദം. 26ന് രാവിലെ 6.30ന് ഇടവകയില്‍ നിന്നും മരിച്ചവരുടെ ഓര്‍മ്മദിനം, കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, രാത്രി ഏഴിന് കലാസന്ധ്യ






















































