കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ അംഗങ്ങളായ തദ്ദേശഭരണ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വിജയോത്സവം സംഘടിപ്പിച്ചു. എന്റെ നാട് ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളുമായെത്തുന്ന പൊതുജനത്തിന്റെ കാവലാളായി പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്തംഗങ്ങള്‍ തയാറാകണമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ പൊതു സമൂഹം തിരിച്ചടി നല്‍കിയതിന്റെ ഫലമായി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും അധികാരത്തിലെത്തിയ ജനാധിപത്യ വിശ്വാസികളായ മെമ്പര്‍മാര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതായി യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കൂടിയായ ഷിബു തെക്കുംപുറം പറഞ്ഞു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ദ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. കോതമംഗലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. കെ. മൊയ്തു, കെ.പി. ജോര്‍ജ്, ഉമേഷ് ശിവകുമാര്‍, റീന ജോഷി, മേരി കുര്യാക്കോസ്, സംഗീത പ്രതീഷ്, ബിന്ദു ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍മാരായ പി.എം സിദ്ദിഖ്, വൃന്ദ മനോജ്, ചിഞ്ചു പി. ഏബ്രഹാം, എന്റെ നാട് വൈസ് ചെയര്‍മാന്‍ ബിജി ഷിബു, വിവിധ സംഘടനാ നേതാക്കളായ മാമച്ചന്‍ ജോസഫ്, ജോഷി പൊട്ടക്കന്‍, സി. കെ സത്യന്‍, എം.എം അബ്ദുല്‍ റഹ്‌മാന്‍, പി.സി ജോര്‍ജ്, കെ.ഇ കാസിം, പി.എ പാദുഷ, കെ.പി കുര്യാക്കോസ്, എല്‍ദോസ് കുട്ടമ്പുഴ എന്നിവര്‍ പ്രസംഗിച്ചു.





















































