കേതമംഗലം: കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമയെ കണ്ടെത്തി നല്‍കി റവന്യൂ വകുപ്പ് ജീവനക്കാരി. മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും കഴിഞ്ഞ ഒന്പതിന് വൈകിട്ടാണ് ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ പാദസ്വരം കോതമംഗലം താലൂക്ക് ഓഫീസിലെ ജീവനക്കാരി കെ.കെ. സജിതയ്ക്ക് ലഭിച്ചത്. അപ്പോള്‍ തന്നെ മേലധികാരിയെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മിനി സിവില്‍ സ്റ്റേഷനിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരി കെ.ഐ. നിജ യുടേതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് താലൂക്ക് ഓഫീസിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.എം. സുബൈറിന്റെ സാനിധ്യത്തില്‍ സ്വര്‍ണാഭരണം ഉടമയ്ക്ക് നല്‍കുകയും ചെയ്തു






















































