കോതമംഗലം: കോതമംഗലം -മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലംപടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.വാരപ്പെട്ടി പോത്തനാകാവുംപടി പൂക്കരമോളയിൽ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയാണ് മരണമടഞ്ഞത്.
മകൻ യദുവിനൊപ്പം അമ്പലത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗീതയെയും, യദുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആശുപത്രിയിൽ ചികിൽസയിലിരിക്കെഗീത മരണമടഞ്ഞു.മകൻ യദു ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.






















































