കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച് കൊല്ലപ്പെട്ടത്. മരിച്ച സി ജോയും ഫ്രാൻസിയും സുഹൃത്തുക്കളായിരുന്നു. ഇവർ ഒന്നിച്ചു മദ്യപിക്കുന്ന പതിവുണ്ടായിരുന്നു.
ഇന്നലെ വൈകിട്ടോടെ സിജോ ഫ്രാൻസിയുടെ വീട്ടിലെത്തി മദ്യപിച്ചു. ഇതിനിടയിൽ കടം കൊടുത്ത പൈസ ഫ്രാൻസി തിരികെ ചോദിക്കുകയും തുടർന്ന് മദ്യലഹരിയിൽ സിജോയുടെ തലക്ക് കോടാലി ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.സിജോ വീട്ടിനുള്ളിൽ മരിച്ചു കിടക്കുന്ന വിവരം രാത്രി 9 മണിയോടെ അയൽവാസിയോട് പറഞ്ഞതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഉടനെ പോലീസ് സ്ഥലത്തെത്തി മദ്യലഹരിയിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതി കുറ്റം സമ്മതിച്ചതോടെ ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് സന്ധ്യയോടെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



























































