കോതമംഗലം : കീരംപാറ പഞ്ചായത്ത് വാർഡ് 5 പാലമറ്റം ചീക്കോട് എന്ന സ്ഥലത്ത് കൃഷ്ണകുമാർ 52 വയസ്സ് കളപ്പരക്കുടി കൂവപ്പാറ എന്നയാൾ ആത്മഹത്യ ചെയ്യുന്നതിനായി പുഴയിലേക്ക് ചാടുകയും ടിയാൻ നീന്തി പുഴയുടെ മറുകരയായ തട്ടേക്കാട് വനത്തിലേക്ക് കയറുകയും ചെയ്തു. കോതമംഗലം അഗ്നി രക്ഷാനിലയത്തിൽ നിന്നുമെത്തിയ സേനാംഗങ്ങൾ ഉദ്ദേശം രണ്ടു മണിക്കൂറോളം വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള ഉൾവനത്തിൽ തിരച്ചിൽ നടത്തി. അബോധാവസ്ഥയിലായിരുന്ന നിലയിൽ ടിയാനെ കണ്ടെത്തുകയും ടിയാനെ അനുനയിപ്പിച്ച് മറുകരയിൽ എത്തിച്ച് സേനയുടെ ആംബുലൻസിൽ കോതമംഗലം ഗവ:ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ് സീനിയർ ഫയർ ഓഫീസർ സിദ്ധീഖ്ഇസ്മായിൽ ഫയർ ഓഫീസർമാരായ KP ഷെമീർ, ബേസിൽഷാജി,PM നിസാമുദീൻ,S സൽമാൻഖാൻ,VH അജ്നാസ്,S ഷെഹീൻ, ജീസൻ K സജീ, ഹോംഗാർഡ് M സേതു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
