കോതമംഗലം : പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുഹിയുദ്ധീൻ ജുമാമസ്ജിദ് സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്ക് പുലിക്കുന്നേപ്പടി നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആന്റണി ജോൺ എംഎൽഎ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. മുഹിയുദ്ധീൻ ജുമാമസ്ജിദ് ഇമാം മുഹമ്മദ് ഷാഫി ബാഖവി, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാർഡ്മെമ്പർ എ എ രമണൻ, ക്ലബ്ബ് രക്ഷാധികാരികളായ എം എം ബക്കർ, കെ കെ മൈതീൻ കുന്നേക്കുടി എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ പി മുഹിയുദ്ധീൻ, സെക്രട്ടറി എം എ ഷമീം, ട്രഷറാർ മുഹമ്മദ് റഈസ്, രക്ഷാധികാരി പി സി അനിൽകുമാർ, കെ ബി റഹീം എന്നിവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി. മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
