പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍ കടത്തിയിരുന്നത്. അസമില്‍നിന്ന് കൊണ്ടുവന്ന് മറ്റൊരാള്‍ക്ക് കൈമാറാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് പിടിയിലായത്.അസമില്‍നിന്ന് 80,000 രൂപയ്ക്ക് വാങ്ങുന്ന ഒരു ബോക്‌സ് ഹെറോയിന്‍ ചെറിയ കുപ്പികളിലാക്കി 2,000 രൂപ നിരക്കിലാണ് വില്‍പ്പന. രണ്ടുവര്‍ഷം മുന്‍പ് കോതമംഗലത്ത് മയക്കുമരുന്ന് കേസില്‍ എക്‌സൈസ് പിടികൂടി രണ്ടുമാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു.പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക്ക് മീണ, ഇന്‍സ്‌പെക്ടര്‍ ടി.എല്‍. സ്റ്റെപ്റ്റോ ജോണ്‍, എസ്ഐ പി.പി. അഭിലാഷ്, എഎസ്ഐമാരായ പി.എ. അബ്ദുല്‍ മനാഫ്, ഷാജി, സീനിയര്‍ സിപിഒമാരായ കെ.എ. നൗഫല്‍, വര്‍ഗീസ് ടി. വേണാട്ട്, ടി.എ. അഫ്സല്‍, ബെന്നി ഐസക്, നിസാമുദ്ദീന്‍, പി.എ. ഫസല്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
