കോതമംഗലം:മതസൗഹാർദ്ധ സംഗമത്തിൻ്റെ ഈറ്റില്ലമ്മായ പല്ലാരിമംഗലത്തിൻ്റെ മണ്ണിൽ വീണ്ടും ഒരു സൗഹൃദ കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിച്ചു പല്ലാരിമംഗലം ശിവക്ഷേത്രം.
അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ ഷാനവാസിൻ്റെ കുടുംബത്തിന് പൊതുജന പങ്കാളിത്വത്തോടുകൂടി നിർമ്മിച്ച് നൽകുന്ന ഭവനത്തിന് ശിവക്ഷേത്ര കമ്മറ്റിയും യൂത്ത് വിങ്ങും ചേർന്ന് സമാഹരിച്ച തുക കൈമാറുന്ന ചടങ്ങാണ് സൗഹാർദ്ധ സംഗമ വേദിയായി മാറിയത്.
പല്ലാരിമംഗലം ശിവക്ഷേത്ര മേൽശാന്തി തൈക്കാട്ട്ശ്ശേരി ഇല്ലം ശ്രീകാന്ത് നമ്പൂതിരി യൂത്ത് വിങ്ങ് സമാഹരിച്ചതുക കൈമാറിയപ്പോൾ ഏറ്റുവാങ്ങാൻ ചെമ്പഴ ജുമ മസ്ജിദ് ഇമാം അൻവർ മൗലവി എത്തിച്ചേർന്നത് ഏറെ ശ്രദ്ധേയമായി. ശിവക്ഷേത്ര കമ്മറ്റി ഭാരവാഹികളും യൂത്ത് വിങ്ങ് ഭാരവാഹികളും ഏറെ സ്നേഹാദരവോടെ യാണ് അൻവർ മൗലവിയേയും ഭവന നിർമാണ സഹായ സമിതി ഭാരവാഹികളേയും സ്വീകരിച്ചത്.
ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹായ സമിതി ചെയർമാൻ ഒ ഇ അബ്ബാസ് കൺവീനർ പി കെ മൊയ്തു ട്രഷറർ ഷൗക്കത്തലി എം പി ഭാരവാഹികളായ ഇ എച്ച് അബ്ദുൽ കരീം , എം എം അലിയാർ , സലീം സർ , ഷമീർ മൈതീൻ , ഷാജഹാൻ എൻ പി , മുഹമ്മദ് ഷാ കെ പി പല്ലാരിമംഗലം ശിവക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പി ബി യൂത്ത് വിങ്ങ് പ്രസിഡൻ്റ് ശ്രീമോൻ ശ്യാംലാൽ സെക്രട്ടറി മനോജ് എം കെ ട്രഷറർ വിഷ്ണു പി ആർ മറ്റ് ശിവക്ഷേത്ര കമ്മറ്റി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
എക്കാലവും ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നതോടൊപ്പം വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഇത്തരം സൗഹാർദ്ധ സംഗമം ഒരുക്കിയതിന് നേതൃത്വം നൽകിയ പല്ലാരിമംഗലം ശിവക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും പ്രവർത്തകർക്കും സഹായ സമിതിയുടെ നന്ദി അറിയിക്കുന്നു
