കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന ഓമ്നി വാനിലിം ,റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും ഇടിക്കുകയായിരുന്നു. പോലീസും നാട്ടുകാരും, ഫയർ ഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ ഓമ്നി വാൻ ഡ്രൈവർ നേര്യമംഗലം സ്വദേശി യൂസഫിനെ പുറത്തെടുത്ത് കളമശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കാലിനാണ് ഗുരുതര പരിക്കുള്ള തെന്നാണ് പ്രാഥമിക നിഗമനം.
