കോതമംഗലം: കുറ്റിപ്പുറത്ത് നഴ്സിൻ്റെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് ബന്ധുക്കൾ. തിരൂർ ഡിവൈ.എസ്.പി പ്രേമാനന്ദകൃഷ്ണൻ പല്ലാരിമംഗലത്ത് പെൺകുട്ടിയുടെ വീട്ടിൽ മൊഴിയെടുക്കാനെത്തി.കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി മുറിയിൽ അബോധാവസ്ഥയിൽ കണ്ടെ ത്തിയ പല്ലാരിമംഗലം സ്വദേശിനി നഴ്സ് അമീന (20) യുടെ വീട്ടിലാണ് ഡി.വൈ.എസ്.പി ഇന്നലെ ഉച്ചയോടെ മൊഴിയെടുക്കാനെത്തിയത്.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലോടെ ജോലിക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അമീനയെ ആശുപത്രിയുടെ മുക ൾനിലയിലെ മുറിയിൽ അബോ ധാവസ്ഥയിൽ കണ്ടത്.
തുടർന്ന്, വളാഞ്ചേരിയിലെയും കോട്ടക്ക ലിലെയും സ്വകാര്യ ആശുപത്രി കളിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8.30 ഓടെ മരിക്കുകയായിരുന്നു. അമിതമായി മരുന്ന് ഉള്ളിലെത്തിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.
തങ്ങളുടെ കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും മരിച്ച പെൺകുട്ടിയുടെ പിതാവ് മിഥിലാജും, സഹോദരി അൽ ഫിനയും പറയുന്നു.സംഭവത്തിൽ അന്വേഷണം നടത്തി നിയമ നടപടികൾ ഉറപ്പു വരത്തണമെന്ന് യു.എൻ.എ ജില്ലാ പ്രസിഡൻ്റ് ഹാരിസ് മണലുംപാറയിൽ ആവശ്യപ്പെട്ടു.
ഫോട്ടോ:തിരൂർ ഡിവൈ.എസ്.പി പ്രേമാനന്ദകൃഷ്ണൻ പല്ലാരിമംഗലത്ത് അമീനയുടെ വീട്ടിലെത്തി മൊഴിയെടുക്കുന്നു.
