കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും വെണ്‍മണി സ്വദേശിയായ യുവാവിന്റെ മോട്ടോര്‍സൈക്കിള്‍ ആണ് പ്രതികള്‍ മോഷ്ടിച്ചത്. അന്വേഷണത്തില്‍ പുല്ലുവഴി ഭാഗത്ത് നിന്നും ഇവരെ പിടികൂടുകയായിരുന്നു. ഇവര്‍ക്കെതിരെ കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ വേറെയും കേസുകള്‍ ഉണ്ട്. അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.റ്റി. ബിജോയ്, എസ്‌ഐമാരായ ആല്‍ബിന്‍ സണ്ണി, കെ.ആര്‍. ദേവസ്സി, എഎസ് ഐ സി.കെ.നവാസ്, എസ്‌സിപിഒ സുബാഷ് ചന്ദ്രന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
