പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. എംഎല്‍എ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യ സ്പര്‍ശം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി അനുവദിച്ചത്. പുതിയ അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമി അനുവദിച്ചത് എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ്.
5.34 സെന്റ് സ്ഥലമാണ് പദ്ധതിക്കായി റവന്യു വകുപ്പ് വനിത ശിശു ക്ഷേമ വകുപ്പിന് കൈമാറിയത്. ആധുനിക നിലവാരത്തിലുള്ള സ്മാര്‍ട്ട് അംഗണവാടി കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. 600 ചതുരശ്രയടി കെട്ടിടമാണ് അംഗനവാടിക്കായി നിര്‍മ്മിക്കുന്നത്. പഠന മുറി, അടുക്കള, സ്റ്റോര്‍ മുറി, ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സജി കെ വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആശ ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സാലി ഐപ്പ്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിനു മാത്യു, ഫിജിന അലി, പഞ്ചായത്ത് അംഗങ്ങളായ ജോസ് വര്‍ഗീസ്, വനിത ശിശു ക്ഷേമ ഓഫിസര്‍ ജിഷ ജോസഫ്, ഷാജി സി ജോണ്‍,സിനി മോള്‍ സി.എസ്, സിജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
