കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ കം ക്വാഷാലിറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിനായി എം എൽ എ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ അനുവദിച്ചുള്ള നിർമ്മാണ പ്രവർത്തികളുടെ 70% വും. വാരപ്പെട്ടിയിൽ എം എൽ ഫണ്ട് 1.85 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഐസൊലേഷൻ ബ്ലോക്കിന്റെ നിർമ്മാണം 90% വും, എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ അനുവദിച്ച തൃക്കാരിയൂർ സബ് സെന്ററിന്റെ നിർമ്മാണ പ്രവർത്തികൾ (100%) പൂർത്തീകരിച്ചു.
(മറ്റ് ആരോഗ്യ കേന്ദ്രങ്ങളുടെ പേര്,അനുവദിച്ച തുക, വർക്കിന്റെ സ്റ്റാറ്റസ്)
Hwc അടിവാട് സി എച്ച് സി – 7ലക്ഷം(100%),HWC
പൈമറ്റം സി എച്ച് സി- 7 ലക്ഷം(100%), വാരപ്പെട്ടി സി എച്ച് സി യുടെ കീഴിൽ വരുന്ന
ഇളങ്ങവം HWC- 7 ലക്ഷം(100%), കോഴിപ്പിള്ളി
HWC- 7 ലക്ഷം(100%),
HWC ഇഞ്ചൂർ സി എച്ച് സി -7 ലക്ഷം(100%), നാഗഞ്ചേരി
HWC- 7 ലക്ഷം(100%),
HWC തോളേലി എഫ് എച്ച് സി- 7 ലക്ഷം(100%),
HWC പ്ലാമുടി – 7 ലക്ഷം(100%),
വടക്കുംഭാഗം HWC- 7 ലക്ഷം(100%),
HWC ഉപ്പുകുളം- 7 ലക്ഷം(100%),
FWC-7 ലക്ഷം- (start (70%), )
HWC തലക്കോട്- 7 ലക്ഷം(100%),
HWC- 7 ലക്ഷം(100%),
HWC പിണ്ടിമന- 7 ലക്ഷം(100%),
FWC മെയിൻ സെന്റർ- 7 ലക്ഷം(സ്റ്റാർട്ട് (50%)),
FWC – 7 ലക്ഷം (സ്റ്റാർട്ട് (70%)),
FWC കുറ്റിലഞ്ഞി- 7 ലക്ഷം ( സ്റ്റാർട്ട് – 80%),
FWC ഇളമ്പ്ര – 7 ലക്ഷം(work Tender) started), FWC ഇടനാട് -7 ലക്ഷം(work Tender), FHC കുട്ടമ്പുഴ, HWC, പൊയ്ക- 7 ലക്ഷം(started -90%), ഊഞ്ഞാപ്പാറ സബ് സെന്റർ ആൻഡ് പി എച്ച് സി പുന്നെക്കാട്- 14 ലക്ഷം (100%),
എസ് സി പാലമ റ്റം – 7 ലക്ഷം (100%) എന്നിങ്ങനെ 8.02 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ നടന്നു വരുന്നത്.
പൂർത്തീകരിക്കാൻ അവശേഷിക്കുന്ന പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിന് താലൂക്ക് ആശുപത്രിയിൽ ചേർന്ന മണ്ഡലതല അവലോകനയോഗം തീരുമാനിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡി എം ഒ ഡോ.രാജൻ കെ കെ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സാം പോൾ സി, മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർ മാർ,ഹെൽത്ത് സൂപ്പർ വൈസർ മാർ,ഹെൽത്ത് ഇൻസ് പെക്ടർമാർ, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർമാർ,ക്ലർക്കുമാർ, പി ആർ ഒ മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
