കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ മുൻനിരയിൽ നിൽക്കുന്ന പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ നേതൃത്വത്തിലാണ് ഫിലിപ്പ് അഗസ്റ്റിൻ ആൻഡ് അസോസിയേറ്റ്സ് പ്രവർത്തിക്കുന്നത്. നിലവിൽ, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ഡോ. ജിതിൻ ജോൺ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും, ഡോ. ജോമോൻ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സെന്റ് ജോസഫ് ഹോസ്പിറ്റലിൽ പരിശോധനയ്ക്ക് എത്തും.
കൺസൾട്ടേഷനുകൾക്ക് പുറമേ ഡയഗ്നോസ്റ്റിക് സേവനങ്ങളായ എൻഡോസ്കോപ്പി,കോളോണോസ്കോപ്പി,
സിഗ്മോയിഡോസ്കോപ്പി, തെറാപ്യൂ ട്ടിക് സേവനങ്ങളായ
ബ്ലീഡിംഗ് മാനേജ്മെന്റ്,
PEG (Percutaneous Endoscopic Gastrostomy)
തുടങ്ങിയ വിവിധ സേവനങ്ങളും ലഭ്യമാണ്.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 0485-2829000, 83048 29000
ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് 50 വർഷങ്ങൾ പൂർത്തിയാക്കിയ പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിനെ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ സിസ്റ്റർ അഭയ ആദരിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ബിജു ചാക്കോ, ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ ഡോ. എൻ ടി വർഗീസ്, ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ. മാത്യു ജോസഫ് എന്നിവർ ആശംസകൾ നേർന്നു. വൈദ്യശാസ്ത്രരംഗത്ത് വളരെയേറെ പ്രാധാന്യമുള്ള വിഭാഗമാണ് ഗ്യാസ്ട്രോ എൻട്രോളജി എന്നും, ഈ രംഗത്തെ ലോകോത്തര നിലവാരമുള്ള സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഫിലിപ്പ് അഗസ്റ്റിൻ അസോസിയേറ്റ്സിന്റെ ലക്ഷ്യമെന്നും ഡോ. ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞു.
