കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കോതമംഗലം കെ എസ് ആർ ടി സി ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും കൈമാറി.
സർക്കാരിന്റെയും, ഗതാഗത വകുപ്പിന്റെയും, കെഎസ്ആർടിസി യുടെയും പദ്ധതിയായ E-OFFICE
ആയി ബന്ധപ്പെട്ട “ZENHA LIFE STYLE GROUP ” ഉടമകളായ ബീരാൻ പൂക്കുഴി,സമീർ പൂക്കുഴി എന്നിവർ ഓഫീസ് ഫർണിച്ചറുകൾ സ്പോൺസർ ചെയ്തു നൽകി. ആന്റണി ജോൺ എം എൽ എ ഫർണിച്ചറുകൾ ഏറ്റുവാങ്ങി. എ ടി ഒ ഷാജി കുര്യാക്കോസ്, എ ഡി ഇ ജോൺസൺ, ബിനോയി മണ്ണഞ്ചേരി( സെക്രട്ടറി MBITS ) റഫീഖ് പ്രവാസി ( എറണാകുളം ഫർണിച്ചർ മാനു ഫാക്ചേഴ്സ് അസോസിയേഷൻ ഭാരവാഹി ) ലൈജു ഫിലിപ്പ് ( ഭാരവാഹി ലയൻസ് ക്ലബ്ബ് ഗ്രേറ്റർ കോതമംഗലം) ബോബി പുതിയക്കൽ( റോട്ടറി ക്ലബ്ബ് ഭാരവാഹി കോതമംഗലം), കെ എം പരീത് എന്നിവർ സന്നിഹിതരായിരുന്നു.
