Connect with us

Hi, what are you looking for?

NEWS

പുന്നേക്കാട് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകള്‍ ഇന്നലെ രാവിലെ 6.30ഓടെയാണ് കാടുകയറിയത്. പുത്തേത്ത് ഏലിയാസ്, കവുങ്ങുംപിള്ളി എല്‍ദോസ്, കക്കാട്ടുകുടി മോളി തോമസ്, പ്ലാങ്കുടി സജി, പനിച്ചിക്കുടി ജോബി എന്നിവര്‍ ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത വാഴകളും, തെങ്ങ്, കമുക് എന്നിവയുമാണ് നശിപ്പിച്ചത്.

കാട്ടാനകള്‍ എത്തിയ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഒരു രാത്രി മുഴുവന്‍ ഉദ്യോഗസ്ഥരോ, ആര്‍ആര്‍ടിയോ എത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ദിവസവേതനക്കാരായ രണ്ട് ഫോറസ്റ്റ് വാച്ചര്‍മാര്‍ മാത്രമാണ് അവിടെ എത്തിയത്. ഇവരും പ്രദേശവാസികളും ചേര്‍ന്ന് രാത്രി മുഴുവന്‍ കാട്ടാനയെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും രാവിലെയാണ് ആനക്കൂട്ടം കാട്ടിലേക്ക് പോയത്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ്, നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് കോറബേല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

You May Also Like

CRIME

കോതമംഗലം: വീട്ടില്‍ അതിക്രമിച്ച് കയറി അയല്‍വാസി യുവാവിനെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും, 15000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. കോതമംഗലം കരിങ്ങഴ വെട്ടുപാറക്കല്‍...

NEWS

കോതമംഗലം : കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കുള്ള സംസ്ഥാന അവാർഡ് കീരംപാറയിൽ പ്രവർത്തിക്കുന്നു തട്ടേക്കാട് അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന് ലഭിച്ചു. 2020 ഏപ്രിൽ 9...

NEWS

കോതമംഗലം: കോതമംഗലം കറുകടത്ത് ആത്മഹത്യാ ചെയ്ത 23കാരി സോന എൽദോസിന്റെ വീട് സന്ദർശിച്ച് കേന്ദ്ര സഹ മന്ത്രിമാരായ ജോർജ് കുര്യനും, സുരേഷ് ഗോപിയും. ബുധനാഴ്ച്ച രാവിലേ മന്ത്രി ജോർജ് കുര്യനും, ഉച്ചയോടെ സുരേഷ്...

NEWS

കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം കോതമംഗലം താലൂക്കിന്റെ പരിധിയിൽ വരുന്ന കക്കടാശേരി മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിൽ വാഹന അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നിരവധി അപകടങ്ങളാണ്...

CRIME

കോതമംഗലം : സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ .വടാട്ടുപാറ തവരക്കാട്ട് പ്രവീൺ (45) നെ ആണ് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കാരനായ വിദ്യാർഥി പീഡന വിവരം സ്കൂളിൽ...

NEWS

  കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിൽ സപ്തതി ആഘോഷങ്ങളുടെ ഭാഗമായ സത്വ ഫെസ്റ്റ് 2025ന് തുടക്കമായി. പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ...

NEWS

കോതമംഗലം :സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ടെയ്ക്ക് എ ബ്രെയ്ക്ക്‌ പദ്ധതിയുടെ ഭാഗമായി കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നവീകരണം പൂർത്തീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു.ആന്റണി ജോൺ...

NEWS

കോതമംഗലം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോതമംഗലം വെസ്റ്റ് ബ്ലോക്കു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടത്തിയ ധർണ്ണയിൽ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ധർണ്ണ സമരം ആന്റണി...

NEWS

കോതമംഗലം :കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ 10 അംഗം സംഘം രൂപീകരിച്ച് പോലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാർ അന്വേഷണ...

NEWS

കോതമംഗലം: ടിടിസി വിദ്യാര്‍ത്ഥിനി സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ ആണ്‍സുഹൃത്തായ റമീസ് അറസ്റ്റില്‍. ഉച്ചയോടെയാണ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡനം...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് നേര്യമംഗലത്ത് പണിതു കൊണ്ടിരിക്കേ ഇടിഞ്ഞു പൊളിഞ്ഞു ചാടിയ സ്പാസെന്റർ( ടൂറിസ തിരുമ്മൽ കേന്ദ്രം) നിർമ്മണത്തിലെ വൻ അഴിമതിയെക്കുറിച്ച് ബാങ്ക് അംഗം അനൂപ് തോമസും പൊതുപ്രവർത്തകനായ...

NEWS

കോതമംഗലം: സ്ത്രീകൾ വേദിയിലും, പുരുഷന്മാർ ശ്രോതാക്കളായി സദസിലും എത്തിയ ‘പെൺതിളക്കം’ പ്രോഗ്രാം വേറിട്ട അനുഭവമായി. സുവർണരേഖയും മെൻ്റർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലെ വ്യത്യസ്ത വിഷയങ്ങളിലുള്ള 16 എഴുത്തുകാരികളുടെ പ്രസംഗങ്ങളും ശ്രദ്ധേയമായിരുന്നു. നോവലിസ്റ്റ്...

error: Content is protected !!