കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന് കാലാമ്പൂര് സെൻ്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി അങ്കണത്തിൽ നിന്ന് ശ്രേഷ്ഠ ബാവയെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പോത്താനിക്കാട് ടൗണിൽ സ്ഥാപിതമായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ നാമത്തിലുള്ള കുരിശിങ്കൽ പോത്താനിക്കാട് പൗരാവലിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജി കെ വറുഗീസ് ബൊക്ക നൽകി സ്വീകരിച്ചു. തുടർന്ന് ബാവ ധൂപ പ്രാർത്ഥനയ്ക്ക് ശേഷം സെൻ്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി കാരിമറ്റം, സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി കാലാമ്പൂര് ,സെൻറ് ജോൺസ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളി പുളിന്താനം, സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ശാരോൻകുന്ന്, സെൻ്റ് ജോർജ് ബഥേൽ യാക്കോബായ സുറിയാനി ആയങ്കര,സെൻ്റ് പീറ്റേഴ്സ് & സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി ചാത്തമറ്റം, സെൻറ് മേരീസ് യാക്കോബായ സുറിയാനി മുള്ളിരിങ്ങാട്, സെൻ്റ് മേരിസ് ശാലോം യാക്കോബായ സുറിയാനി പള്ളി ചാത്തമറ്റം, സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഞാറക്കാട്, സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി പോത്താനിക്കാട് തുടങ്ങിയ പള്ളികളുടെ നേതൃത്വത്തിലുള്ള വിശ്വാസികളും,നാട്ടുകാരും മുത്തു കുടകളുടെയും, താളമേള മേളങ്ങളുടെയും അകമ്പടിയോടെ ബാവയെയും തിരുമേനിമാരെയും പോത്താനിക്കാട് സെൻ്റ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് ഭക്തി നിർഭരമായ റാലിയോടെ ആനയിച്ചു.
തുടർന്ന് നടന്ന അനുമോദന സമ്മേളനം മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മോർ അന്തിമോസ് അധ്യക്ഷതയിലെ അനുമോദന സമ്മേളനം കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് ഉദ്ഘാടനം നിർവഹിച്ചു.. തുടർന്ന് പെരുമ്പാവൂർ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോർ അപ്പ്രേം സന്ദേശം നൽകി.. തുടർന്ന് ശ്രേഷ്ട കാതോലിക്ക ബാവ മോർ ബസ്സേലിയോസ് ജോസഫ് ബാവ യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി അനുഗ്രഹിച്ചു. ചടങ്ങിൽ എം.എൽ.എ മാരായ ഡോ. മാത്യും കുഴല നാടൻ, ആൻ്റണി ജോൺ , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജി കെ. വറുഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്വീകരണ കമ്മിറ്റി ജനറൽ കൺവീനർ ഫാ. മാത്യൂസ് കുഴിവേലിപുറത്ത് യോഗത്തിന് സ്വാഗതവും അങ്കമാലി ഭദ്രാസനം സെക്രട്ടി ഫാ. പൗലോസ് തളിക്കാട് നന്ദിയും പറഞ്ഞു.
വിവിധ പള്ളികളിലെ വൈദീകർ, വിവിധ ജനപ്രതിനിധികൾ , വിവിധ മത, സാമൂഹ്യ , രഷ്ട്രീയ രംഗത്തെ പ്രമുഖർ, നൂറ് കണക്കിന് വിശ്വാസികൾ എന്നിവർ പങ്കെടുത്തു.. തുർന്ന് ബാവയുടെയും തിരുമേനി മാരുടെയും മുഖ്യകാർമികത്വത്തിൽ സന്ധ്യ പ്രാർത്ഥനയും നടന്നു.
