Connect with us

Hi, what are you looking for?

NEWS

ഉപ്പുകണ്ടം ആനോട്ടുപാറയില്‍ കാട്ടാന നാശം വിതച്ചു

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം ആനോട്ടുപാറയിൽ കാട്ടാനയിറങ്ങി നാശം വിതച്ചു കേളംകുഴക്കല്‍ സിബിയുടെ വീടിനോട് ചേര്‍ന്നാണ് ആനയിറങ്ങിയത്. വാഴയും,കപ്പയുമാണ് പ്രധാനമായും നശിപ്പിച്ചത്.സമീപത്തെ മറ്റ് കൃഷിയിടങ്ങളിലും പുരയിടങ്ങളിലും ആനകള്‍ കയറിയിറങ്ങിയിട്ടുണ്ട്.നേരം പുലര്‍ന്നശേഷമാണ് പലരും ഇക്കാര്യം അറിഞ്ഞത്.കോട്ടപ്പാറ വനത്തില്‍ നിന്നുള്ള ആനകള്‍ കിലോമീറ്ററുകളോളം നാട്ടിലൂടെ സഞ്ചരിച്ചാണ് ആനോട്ടുപാറയിലെത്തിയത്.രാത്രിയില്‍ പ്ലാന്‍റേഷനില്‍ നിന്നും നാട്ടിലെത്തിയ ആനക്കൂട്ടം നേരംപുലരുംമുമ്പേ മടങ്ങി.ഇതാദ്യമല്ല പ്രദേശത്ത് ആനശല്യമുണ്ടാകുന്നത്.സമീപവര്‍ഷങ്ങളില്‍ ഏതാനും തവണ കാട്ടാനയിറങ്ങി പ്രദേശത്ത് നാശം വരുത്തിയിട്ടുണ്ട്. നീണ്ട ഇടവേളകളുണ്ടാകുന്നു എന്നതാണ് നാട്ടുകാരുടെ ആശ്വാസം.ആനശല്യം സ്ഥിരമായി പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: നഗരവികസനത്തിനും, ആരോഗ്യ മേഖലക്കും ഊന്നല്‍ നല്‍കി കോതമംഗലം നഗരസഭയുടെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിന്‍സ് വര്‍ക്കി അവതരിപ്പിച്ചു. 71,67,100/ രൂപ മൂന്നിരിപ്പും 83,05,47,800/ രൂപ വരവും 84,76,63,900 ചിലവും...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : ജൽ ജീവൻ മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച എളംബ്ലാശ്ശേരി , മാമലക്കണ്ടം കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിച്ചു.ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്തിലെ 6, 10,11 വാർഡുകളിൽ 4484...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം:  ഒമ്പതരക്കിലോ കഞ്ചാവുമായി എത്തിയ മൂവർസംഘത്തെ കോതമംഗലം എക്സൈസൈസ് അതിസാഹസികമായി പിടികൂടി. ഇതര സംസ്ഥാനക്കാരായ സമീൻ ഷേഖ്, മമൻ ഷേഖ്, അബിഖുൽ ഇസ്ലാം എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സബിൻ T യുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരണം നടന്നു. ആകെ അൻപത്തി അഞ്ച് കോടി രൂപ വരവും അൻപത്തി നാലര കോടി ചെലവും വരുന്ന മിച്ച ബഡ്‌ജറ്റ് ആണ്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: അടിവാട്-കുത്തുകുഴി പൊതുമരാമത്ത് റോഡില്‍ മാരമംഗലത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍. പെരിയാര്‍വാലി ചെറിയ കനാല്‍ കുറുകെ കടക്കുന്നതിനായുള്ള കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന നിലയിലും അടിഭാഗത്ത് കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പികള്‍ പുറത്തേക്കു തള്ളിയ അവസ്ഥയിലുമാണ്....

NEWS

കോതമംഗലം :”കുടിയൊഴിപ്പിക്കാൻ വരുന്ന സ്‌ക്വാഡുകരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി വാങ്ങി തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന...

CHUTTUVATTOM

കോതമംഗലം :ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ്(48)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതി...

error: Content is protected !!