കോതമംഗലം : കോതമംഗലം- മൂവാറ്റുപുഴ റോഡിൽ ചിറപ്പടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കോട്ടയം കൊടുക്കാക്കുടി വീട്ടിൽ ആരോമൽ കെ സതീഷ് (18) ആണ് മരിച്ചത്. ബുധൻ വൈകിട്ട് 6. 30നാണ് അപകടം ഉണ്ടായത്. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ . പുതുപ്പാടി എൽദോ മാർ ബസോലിയസ് കോളേജിലെ ആദ്യ വർഷ ബിസിഎ വിദ്യാർഥിയാണ്.
