കോതമംഗലം : ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന നാഷണൽ സ്കൂൾ മീറ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മാർ ബേസിൽ സ്കൂളിലെ മെഡൽ ജേതാക്കൾക്ക് ആലുവ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മാർ ബേസിൽ സ്കൂളിന് വേണ്ടി ജീന ബേസിൽ, ജാസിം ജെ റസാക്ക്, ശിവദേവ് രാജീവ്, മാധവ് ഇ കെ എന്നിവരാണ് സ്കൂളിനുവേണ്ടി മെഡൽ നേടിയത്. സ്കൂൾ മാനേജർ ജോർജ് കൂർപ്പിളിൽ, കായികാധ്യാപകരായ ഷിബി മാത്യു,സ്പോർട്സ് ക്ലബ്ബ് ചെയർമാൻ ബിനോയ് മണ്ണഞ്ചേരി, മധു സി ആർ, മാർ ബേസിൽ സ്കൂൾ ബോർഡ് അംഗങ്ങളായ ജോസ് ചുണ്ടേക്കാട്ട്, ഷാജി കാരക്കാട്ട്പറമ്പിൽ, എൽദോ കട്ടങ്ങനായിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കോതമംഗലം നഗരസഭ ഓഫീസിനു മുമ്പിൽ വച്ച് നടന്ന സ്വീകരണ ചടങ്ങിൽ ബഹു മുൻസിപ്പൽ ചെയർമാൻ ശ്രീ കെ കെ ടോമി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ എ നൗഷാദ് , കെ വി തോമസ്, പ്രതിപക്ഷ നേതാവ് ശ്രീ എ ജി ജോർജ്, കൗൺസിലർമാരായ എൽദോസ് പോൾ, സിജോ വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു വർഗീസ്, പിടിഎ പ്രസിഡന്റ് ശ്രീ സനീഷ് എ എസ് മുതലായവർ കായിക താരങ്ങളെ ഹാരാർപ്പണം ചെയ്തു. തുടർന്ന് ടൗണിലൂടെ കായിക താരങ്ങൾ ആഹ്ലാദപ്രകടനം നടത്തി.