കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മത്സരവിജയികളെ അനുമോദിക്കലും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. അതി വിശിഷ്ട സേവനത്തിന് ബഹു. ഇന്ത്യൻ പ്രസിഡൻ്റിൻ്റെ പോലീസ് മെഡൽ നേടിയ അസി: ഇൻ്റലിജൻസ് ഓഫീസർ പി എസ് രാജൻ, സ്കൂൾ കായിക മേളയിലെ ഏറ്റവും വേഗം കൂടിയ താരം അൻസാഫ് കെ അഷ്റഫ്, എക്സൈസ് കായിക മേളയിലെ വ്യക്തിഗത ചാമ്പ്യൻമാരായ ബബീന കെ എസ് , കൃഷ്ണകുമാർ എ എം എന്നിവർക്ക് ഉപഹാരവും, വിവിധ മത്സരവിജയികൾക്കുള്ള സമ്മാന വിതരണവും ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്, വൈസ് പ്രസിഡൻ്റ് ശോഭവിനയൻ, എം എൻ സുഭാഷ് ചന്ദ്രൻ, പ്രിൻസ് രാധാകൃഷ്ണൻ, എം എം കുഞ്ഞു മൈതീൻ എന്നിവർ പ്രസംഗിച്ചു.
