പെരുമ്പാവൂര്‍: രാസലഹരി പിടികൂടി കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഒരാള്‍ കൂടി അറസ്റ്റില്‍. ആസ്സാം നൗഗോണ്‍ സ്വദേശി ബിലാല്‍ (37)നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുതിരപറമ്പ് ഭാഗത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ മജിബൂര്‍ റഹ്‌മാന്‍ എന്നയാളില്‍ നിന്നും കഴിഞ്ഞ വ്യാഴാഴ്ച രാത്രി 0.011 കിലോ ഗ്രാം ഹെറോയിന്‍ പിടി കുടിയിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മജിബൂര്‍ റഹ്‌മാന് ഹെറോയിന്‍ നല്‍കിയത് ബിലാലാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ആസാമില്‍ കൊലപാതകത്തിനും ആയുധ നിയമത്തിനും എതിരെ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ടി.എം. സൂഫി, എസ് ഐ മാരായ റിന്‍സ് എം തോമസ്. പി എം . റാസിഖ്, എസ് സി പി ഓ രഞ്ജിത്ത് രാജ് എന്നിവരാണ് ഉണ്ടായിരുന്നത്.