കോതമംഗലം : സി പി ഐ (എം ) കോതമംഗലം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു . കോതമംഗലം മാർബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന മത്സരം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യ്തു. സിപിഐ (എം ) ഏരിയ സെക്രട്ടറി കെ എ ജോയി, ഏരിയ കമ്മിറ്റി അംഗം കെ പി ജയകുമാർ, സിജു തോമസ്, കെ എൻ ശ്രീജിത്ത്, എസ് ഉദയൻ എന്നിവർ സംസാരിച്ചു.
പല്ലാരിമംഗലം ഗവ .വി എച്ച് എസ് എസ് ലെ മുഹമ്മദ് ആസ്ലം ഒന്നാം സ്ഥാനവും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ റസൽ ഷബീർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
നവംബർ 20,21,22 തീയതികളിലാണ് സി.പി.ഐ(എം) കോതമംഗലം ഏരിയ സമ്മേളനം നടക്കുന്നത്.