കോതമംഗലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം മലയിൻകീഴ് വാളാടിതണ്ട് നഗർ റോഡിൽ കുടിയാറ്റ് വീട്ടിൽ അലക്സ് (25)നെ യാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയു റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്ഴ എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇന്ഴസ്പെക്ടർ ജനറൽ തോംസൺ ജോസ് ആണ് ഉത്തരവിട്ടത്.
പൊതുജനങ്ങൾക്ക് ഇടയിൽ സുരക്ഷിതത്ത്വമില്ലായ്മയും ഭയവും ഉണ്ടാക്കുന്ന രീതിയിൽ വധശ്രമം ദേഹോപദ്രവം, കുറ്റകരമായ ഭയപ്പെടുത്തൽ, മോഷണം, അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസിലെ പ്രതിയാണ്. കഴിഞ്ഞ ആഗസ്തിൽ കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ദേഹോപദ്രവ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.