Connect with us

Hi, what are you looking for?

NEWS

തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്നും ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കും ; സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് തത്വത്തില്‍ അംഗീകാരം : ആന്റണി ജോൺ എം എൽ എ

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഇന്ന് (09.10.2024)ചേർന്ന കേന്ദ്ര വന്യ ജീവി ബോർഡിന്റെ പരിഗണനയ്ക്ക് വന്ന ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘം സ്ഥലപരിശോധന നടത്തുന്നതാണ്. വസ്തുതകള്‍ പരിശോധിച്ച ശേഷം ആയത് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അടുത്ത വരുന്ന യോഗത്തില്‍ വീണ്ടും പരിഗണിക്കുന്നതാണ്. അതിന് ശേഷം ഫോറസ്റ്റ് ക്ലിയറന്‍സ് കൂടി ലഭ്യമാകേണ്ടതുണ്ട്.

വിഷയത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് കഴിഞ്ഞ 5-)0 തീയതി സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അടിയന്തര യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുകയും തട്ടേക്കാടിന്റ വിഷയം പ്രത്യേക അജണ്ടകളിൽ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന് വീണ്ടും ശുപാര്‍ശ സമര്‍പ്പിക്കുകയുമാണ് ഉണ്ടായത്.

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയില്‍ നിന്നും ജനവാസമേഖലകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉറപ്പുനല്കിയതായും ആന്റണി ജോൺ എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുണർനിർണ്ണയം സംബന്ധിച്ച് 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നമ്പർ 7.1 ആയി സങ്കേതത്തിൻറ്റെ ഉള്ളിൽ പെട്ട് പോയിട്ടുമുള്ള 9...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

error: Content is protected !!