Connect with us

Hi, what are you looking for?

NEWS

ഇടമലയാർ പുഴയിലെ ചാരായ ലോബിയുടെ വാറ്റ് കേന്ദ്രം നശിപ്പിച്ചു

കുട്ടമ്പുഴ : ഇടമലയാർ പുഴയിലെ ചാരായ ലോബിയുടെ വാറ്റ് കേന്ദ്രം എറണാകുളം ഇൻ്റലിജൻസ് ബ്യൂറോയും കുട്ടമ്പുഴ എക്സൈസും പൂയംകുട്ടി ഫോറസ്റ്റ് പാർട്ടിയും ചേർന്ന് സംയുക്തമായി നടത്തിയ റെയ്ഡിൽ സാഹസികമായി നശിപ്പിച്ചു. ഓണക്കാലത്ത് കുട്ടമ്പുഴയിലെ ഹോംസ്റ്റേകളിൽ ചാരായ വിതരണം നടന്നതായി എറണാകുളം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ നൽകിയ ഫീൽഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത റെയ്‌ഡ്. ചാരായ മാഫിയ കുട്ടമ്പുഴ പുഴയുടെ ആനക്കയം ഭാഗത്ത് പുഴയിൽ കെട്ടിത്താഴ്ത്തിയിരുന്ന ചാരായം വറ്റുന്നതിനുള്ള ഉപകരണങ്ങൾ എക്സൈസ് സംഘം ബോട്ടിലെത്തി പുഴയ്ക്ക് നടുവിൽ നങ്കൂരമിട്ട് പുഴയിൽ വലയ്ക്കുള്ളിൽ പൊതിഞ്ഞു കല്ലു കെട്ടി താഴ്ത്തിയ നിലയിലായിരുന്ന സ്റ്റീൽ കലം ചെരുവം, മരപ്പാത്തി പലക എന്നിവ സാഹസികമായി മുങ്ങിയെടുക്കുകയായിരുന്നു.

വന്യ മൃഗ ശല്യം ഒഴിവാക്കുന്നതിനായി ചാരായം വാറ്റുന്നതിനുള്ള 30 ലിറ്റർ വാഷ് പുഴയെറമ്പിലേക്ക് ചാഞ്ഞിരുന്ന മരത്തിൽ ഡ്രമ്മിൽ കെട്ടിവച്ച് നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. സംയുക്ത റെയ്‌ഡിന് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ ടി.പി പോൾ, സാജൻ പോൾ, യൂസഫലി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ മാരായ കെ ടി ഹരിപ്രസാദ്, വിഎസ് സനിൽ കുമാർ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മാരായ, പി വി ബിജു. ഇയാസ്, ദേദു, സിവിൽ എക്സൈസ് ഓഫീസർ നന്ദു എന്നിവർ പങ്കെടുത്തു. പ്രതികളെ കുറിച്ചുള്ള സൂചനകൾ എക്സൈസ്‌ ,ഫോറസ്റ്റ് സംഘത്തിന് ലഭിച്ചതായി അറിയുന്നു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ രമേഷ് തുടരന്വേഷണം നടത്തി മേൽ നടപടികൾ സ്വീകരിക്കുമെന്ന് കുട്ടമ്പുഴ റെയിഞ്ച് ഓഫീസിൽ നിന്നും അറിയിച്ചു

You May Also Like

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി കോതമംഗലം എം.എൽ.എ ആന്റണി ജോൺ പ്രഖ്യാപിച്ചു. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലിസി...

NEWS

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് എം. എ . എഞ്ചിനീയറിംഗ് കോളേജിൽ തിരിതെളിഞ്ഞു . ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നെ കുറിച്ച് അറിയാനും പഠിക്കാനും വൈദഗ്ധ്യ വികസനത്തിനും താല്പര്യമുള്ള കുട്ടികൾക്ക് ഈ...

NEWS

കോതമംഗലം : ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിൽ 2024-25 വർഷം മുതൽ ഇന്ദിരാഗാന്ധി ലോ കോളേജ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചതായി ട്രസ്റ്റ് ചെയർമാൻ കെ എം പരീത് അറിയിച്ചു. പുതുതായി ആരംഭിക്കുന്ന...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

error: Content is protected !!