Connect with us

Hi, what are you looking for?

NEWS

ഭൂപതിവ് നിയമത്തിൽ ഭേദഗതി വേണം: കോതമംഗലം താലൂക്ക് ഭൂപതിവ് കമ്മറ്റി

കോതമംഗലം: താലൂക്കിൽ കടവുർ വില്ലേജിലെ അറുപത്തിയാറ് കുടുംബങ്ങൾക്ക് പട്ടയം കൊടുക്കുന്നതുമായി സംബന്ധിച്ച് മുവാറ്റുപുഴ എം.എൽ എ . മാത്യു കുഴൽ നാടൻ്റെ അദ്ധ്യക്ഷതയിൽ കോതമംഗലം തഹസീൽദാർ എം. അനിൽകുമാറിൻ്റെ ചേമ്പറിൽ ഇന്ന് നടന്ന താലൂക്ക് ഭൂപതിവ് കമ്മറ്റിയോഗത്തിലാണ് ഈ അഭിപ്രായം അംഗീകരിച്ചത്. 1-1-1971 ന് ശേഷം ഭൂമി കൈവശമുണ്ടായിരുന്ന ആൾ മരണപ്പെടകയോ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ ആ ആൾക്ക് പട്ടയം കൊടുക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാണ് ഇത് രണ്ടായിരത്തി പതിമൂന്നിൽ നിശ്ചയിച്ച നിയമമാണ് . ഈ നിയമം മൂലം അർഹത പ്പെട്ട പലർക്കും പട്ടയം നിക്ഷേധിക്കപ്പെടുന്നു കൂടാതെ താമസ വീട്ടിന് പുറമെ മറ്റൊരു ഷെഡ് കൂടി ആസ്ഥത്ത് ഉണ്ടായാൽ പട്ടയം ലഭിക്കാൻ നിയമം തടസ്സമാകുന്ന സാഹചര്യമാണ് നിലവിലുള്ളത് . ആയതിനാൽ നിയമ ഭേദഗതി വന്നാൽ അർഹത പ്പെട്ട മുഴുവൻ പേർക്കും പട്ടയം ലഭിക്കുന്നതാണ്.

വരുന്ന നിയമസഭയിൽ ഈ വിഷയം ഉന്നയിക്കാമെന്ന് എം.എൽ എ ഉറപ്പ് നൽകി. 1-1-71 ന് മുൻപ് ഭൂമി കൈവശമുള്ള പൈങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർ വില്ലേജ് പരിധിയിലെ 66 കുടുബങ്ങൾക്കും പട്ടയം നൽകാൻ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ പോക്കുവരവ് കമ്മറ്റിയോട് ഈ കുടുംബങ്ങൾക്ക് പട്ടയം നൽകുന്ന നടപടികൾ ത്വരിതപ്പെടുത്താൻ ശുപാർശ ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ ലാൻ്റ് അസൈമെൻ്റ് താലൂക്ക് കമ്മറ്റി അംഗങ്ങളായ കെ.കെ ശിവൻ ( സി.പി.എം) ,എം.എസ്.എൽദോസ് ( കോൺഗ്രസ് ) , എം.കെ. രാമചന്ദ്രൻ ( സി.പി.ഐ), മനോജ് ഗോപി ( ജനതാദൾ ) , പി.എം. സക്കറിയ ( മുസ്ളീം ലീഗ് ), എൻ.സി. ചെറിയാൻ ( കേരള കോൺഗ്രസ് -എം), സാജൻ അമ്പാട്ട് ( കോൺഗ്രസ് -എസ്), ബേബി പൗലോസ് ( കേരള കോൺഗ്രസ് -ബി ) തുടങ്ങിയവരും ഡെപ്യൂട്ടി തഹസീൽദാർമാരായ ജെയ്സൻ മാത്യു, ബ്ലെസി ഡാമി എന്നിവരും സംബന്ധിച്ചു – ഫോട്ടോ: കോതമംഗലം താലൂക്ക് ഭൂപതിവ് കമ്മിറ്റി കോതമംഗലം താലൂക്ക് ഓഫീസിൽ മുവാറ്റുപുഴ എം.എൽ.എ. മാത്യു കുഴൽനാടൻ്റെ അദ്ധ്യക്ഷതയിൽ നടന്നപ്പോൾ പ്രസിദ്ധീകരണത്തിന് വേണ്ടി .മാത്യുകുഴൽ നാടൻ MLA Ph.9495974044, PA:Gopu : 9400911903

You May Also Like

NEWS

കോതമംഗലം :വന്യ മൃഗ ശല്യം രൂക്ഷമായി തുടരുന്ന കീരമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ വന്യ മൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 24 ന് വനം...

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

error: Content is protected !!