കോതമംഗലം: എം.എ ഇൻ്റർനാഷണൽ സ്കൂളിൽ ഹെഡ് ബോയ് (ബേസിൽ പോൾ കാരിക്കുടി) ഹെഡ് ഗേൾ (മരിയ സിജു) ക്യാപ്റ്റൻസ്, വൈസ് ക്യാപ്റ്റൻസ്,ലീഡേഴ്സ് സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സ്ഥാനാരോഹണം നടന്നു. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ ബിജോയി പി റ്റി മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തി. സമൂഹമാധ്യമങ്ങൾ നേതൃത്വം വഹിക്കുന്ന ആധുനിക സമൂഹത്തിൽ ഒരു നല്ല മനുഷ്യനായി ജീവിക്കുക എന്നതാണ് പുതിയ തലമുറയിലെ കുട്ടികൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും നമ്മുടെ കുട്ടികൾക്ക് ഭാവിജീവിതത്തിന് മാതൃക ലഭിക്കേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നാകണമെന്നും അദ്ദേഹം തൻ്റെ പ്രഭാഷണത്തിൽ പറഞ്ഞു .
സ്കൂൾ പ്രിൻസിപ്പൽ ജൂബി പോൾ ചടങ്ങിൻ്റെ അധ്യക്ഷപദം അലങ്കരിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ് ഗേൾ മരിയ സിജു സ്വാഗതവും, ഹെഡ് ബോയ് ബേസിൽ പോൾ കാരിക്കുടി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ രക്ഷാകർത്താക്കളും സന്നിഹിതരായിരുന്നു.
