കോതമംഗലം : വന്യ മൃഗ ശല്യം അടക്കമുള്ള വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽ ആന്റണി ജോൺ എം എൽ എ ഉന്നയിച്ചു.കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട്,പിണ്ടിമന , കീരംപാറ കുട്ടമ്പുഴ കോട്ടപ്പടി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗ ശല്യം തടയുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുക,
നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രതിരോധ മാർഗങ്ങൾ ഹാങ്ങിങ് ഫെൻസിംഗ് അടക്കമുള്ള പ്രവർത്തികൾ വേഗത്തിൽ ആരംഭിച്ച് പൂർത്തീകരിക്കണം,നാശനഷ്ടങ്ങൾക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കണം,ദേശീയപാതയിലെയും,പൊതുമരാമത്ത് റോഡുകളുടെയും സമീപത്തായി നിൽക്കുന്ന അപകടകരമായ രീതിയിലുള്ള മരങ്ങൾ ( വനഭൂമിയിൽ ഉൾപ്പെടെ) അടിയന്തരമായി മുറിച്ചുമാറ്റുന്നതിനു വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിക്കണം,പല്ലാരിമംഗലം പഞ്ചായത്തിന്റെ മണിക്കിണർ പാലം അപ്പ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം,
,ദേശീയപാത നവീകരണം നടക്കുന്ന മേഖലകളിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള കൃത്യമായ മുൻകരുതലുകൾ എൻ എച്ച് എ ഉറപ്പുവരുത്തണം,
കാലവർഷം ശക്തമായതോടെ കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ആദിവാസി നഗറുകൾ പലപ്പോഴും ഒറ്റപ്പെട്ടു പോവുകയാണ്.
ഈ സാഹചര്യത്തിൽ റവന്യൂ, പോലീസ്, ഫയർഫോഴ്സ്, ട്രൈബൽ ഡിപ്പാർട്ട്മെന്റ്,ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റുകൾ ഈ മേഖലയിൽ ജാഗ്രത പുലർത്തണം,കൊച്ചി- മൂന്നാർ ദേശീയ പാതയുമായി ബന്ധപ്പെട്ട് നിർമ്മാണം നടക്കുന്ന മേഖലകളിൽ വലിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ഇതു പരിഹരിക്കാൻ എൻ എച്ച് എയും പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും സംയുക്തമായ ഇടപെടൽ നടത്തണം
തുടങ്ങിയ വിഷയങ്ങൾ ആന്റണി ജോൺ എം എൽ എ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചു.