Connect with us

Hi, what are you looking for?

CRIME

വീട്ടില്‍ക്കയറി കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

പെരുമ്പാവൂര്‍: വീട്ടില്‍ക്കയറി കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. നെല്ലിക്കുഴി ചിറപ്പടി പുത്തന്‍ പുരയ്ക്കല്‍ അബിന്‍ ടോമി (24)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് പുലര്‍ച്ചെ മൂന്നരയോടെ ഒന്നാംമൈലിലാണ് കേസിനാസ്പതമായ സംഭവം. പ്രതി അടുക്കള വാതില്‍ തുറന്ന് അകത്ത് കയറിയാണ് മോഷണം നടത്തിയത്. മോഷണ ശ്രമമറിഞ്ഞ് ശബ്ദമുണ്ടാക്കിയ വീട്ടമ്മയുടെ വായ പൊത്തി പിടിച്ച് മുറിയില്‍ ഉണ്ടായിരുന്ന 3200 രൂപ കവര്‍ച്ച നടത്തി പ്രതി രക്ഷപെടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ നെല്ലിക്കുഴിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുനിന്നാണ് പോലീസ് പിടികൂടിയത്.

കുറുപ്പുംപടി കോതമംഗലം പോലീസ് സ്റ്റേഷനുകളില്‍ അടിപിടി കേസും, പെരുമ്പാവൂര്‍ കോടനാട് പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളും, 2023ല്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഘം ചേര്‍ന്ന് ഒരാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയും, കാറും കവര്‍ന്ന കേസും പ്രതിക്കെതിരെ നിലവിലുണ്ട്. എഎസ്പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ റെജി മോന്‍ , എ എസ്‌ഐ പി.എ അബ്ദുല്‍ മനാഫ് സീനിയര്‍ സി പി ഒ മാരായ ടി.എ അഫ്‌സല്‍, എ.ടി ജിന്‍സ്, കെ എ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

error: Content is protected !!