Connect with us

Hi, what are you looking for?

NEWS

ജില്ലയിൽ പലയിടങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചു: മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്.
ഒരു മഞ്ഞപ്പിത്ത കേസ് കോട്ടപ്പടിയില്‍ സ്ഥിരീകരിച്ചെങ്കിലും വ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റ് മിനി ഗോപി വ്യക്തമാക്കി.

വേങ്ങൂരിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്.കുടിവെള്ള സ്രോതസുകള്‍ മലിനാകാതെ സംരക്ഷിക്കുന്നതിലാണ് ഊന്നല്‍.മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്തുകഴിഞ്ഞു.ബോധവത്ക്കരണം,പരിസരശുചീകരണം,തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കാതെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡന്റ് പറഞ്ഞു.പഞ്ചായത്തില്‍ ഇതിനകം ഏതാനും ഡങ്കിപനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങളുടെ പൂര്‍ണ്ണ സഹകരണം അഭ്യര്‍ത്ഥിച്ചതായും പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: മിനിപ്പടിയിൽ പെരിയാർ വാലിയുടെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് നീക്കണം. കോതമംഗലം – ചേലാട് റോഡില്‍ മിനിപ്പടിക്ക് സമീപം പെരിയാര്‍വാലി കനാലിന്‍റെ കരയിലാണ് വീടിന് സമാനമായ ജീർണ്ണിച്ച കെട്ടിടം. ഓടുമേഞ്ഞ കെട്ടിടത്തിന്...

CHUTTUVATTOM

കോതമംഗലം: വീട്ടുമുറ്റത്തു നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ചെറുവട്ടൂർ തോപ്പിൽ ബിജുവിൻ്റെ വീട്ടുമുറ്റത്ത് പട്ടിക്കൂടി നോട് ചേർന്ന് ബുധനാഴ്ച രാത്രി പത്തരയോടെയാണ് പാമ്പിനെ കണ്ടത്. പട്ടി കുരക്കുന്നത് കേട്ട് ബിജു നോക്കിയപ്പോഴാണ് പാമ്പിനെ...

CHUTTUVATTOM

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ 341-ാംമത് കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലോചനയോഗം നടത്തി. ജില്ലാ കളക്ടർ...

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയായ നെല്ലിക്കുഴിയില്‍ പ്രതിസന്ധിയായി ഗതാഗതക്കുരുക്ക്. ആലുവ മൂന്നാര്‍ റോഡില്‍ കനാല്‍പ്പാലം മുതല്‍ നെല്ലിക്കുഴി ജംഗ്ഷന്‍ വരെയുള്ള ഭാഗം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍, വിദ്യാരംഗം കലാ സാഹിത്യ വേദിയ്ക്കും, വിവിധ ക്ലബ്ബുകള്‍ക്കും തുടക്കമായി. ഫാ. ജെയിംസ് പറയ്ക്കനാല്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച ഗായകനും ഹെയില്‍ മേരി ബാന്റ് അംഗവുമായ...

CHUTTUVATTOM

കോതമംഗലം : നസ്രത്ത് സന്ന്യാസിനി സമൂഹത്തിലെ സെന്റ് മേരീസ് പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ലിയോ വെങ്ങാലൂര്‍ സിഎസ്എന്‍ (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് രാമല്ലൂര്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍. മറ്റക്കര വെങ്ങാലൂര്‍ പരേതരായ...

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

CHUTTUVATTOM

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ആര്‍ട്സ് ആന്റ് ലിറ്റററി അസോസിയേഷന്‍ (കല) സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച 3ന് നഗരത്തില്‍ തൂഫാന്‍ വോക്കത്തണും മിനി മാരത്തണും നടത്തും. ലഹരിവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച തൂഫാന്‍...

CHUTTUVATTOM

കൊച്ചി : കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് അധ്യാപക അവാർഡ് കെ. എ. തസ്മിന്. അധ്യാപക മേഖല യിലെ മികവിനാണ് പുരസ്‌കാരം. 2023-24 അധ്യയന വർഷത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ്...

NEWS

ഊന്നുകൽ : സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിൻ്റെ കോതമംഗലം സെൻ്റ് മേരീസ് പ്രോവിൻസ് അംഗമായ സിസ്റ്റർ ജോസി എസ്. എം. എസ് (73) അന്തരി ച്ചു. സംസ്ക്കാരം ഇന്ന് 10.30ന് കവളങ്ങാട് സാന്തോംഭവനിൽ...

CHUTTUVATTOM

കോതമംഗലം:പെരുമ്പാവൂർ-കോതമംഗലം -വടാട്ടുപാറ റൂട്ടിലെ കെ എസ് ആർ ടി സിയുടെ പ്രിയദർശിനി സർവീസ് ബസിൽ എഞ്ചി.കോളജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ആലുവ,വാഴക്കുളം എരുമത്തല പുത്തുക്കാടൻ സെയ്തുമുഹമ്മദിനെ (65)പോലീസ് അറസ്‌റ്റ് ചെയ്തു.പെൺകുട്ടിയെ ഉപദ്രവിച്ചതിനെ...

error: Content is protected !!